CricketNationalNewsSports

സീനിയേഴ്സിനും രക്ഷിയ്ക്കാനായില്ല,ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

ധാക്ക: ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ധാക്ക, ഷേര്‍ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഒരു വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 41.2 ഓവറില്‍ 186ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ഷാക്കിബ് അല്‍ ഹസനാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 46 ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. 

ആദ്യ പന്തില്‍ തന്നെ ബംഗ്ലാദേശിന് തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. നസ്ജുല്‍ ഹുസൈന്‍ ഷാന്റോ (0) പുറത്ത്. ദീപക് ചാഹറിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച്. തൊട്ടുപിന്നാലെ അനാമല്‍ ഹഖ് (14) മുഹമ്മദ് സിറാജിന് വിക്കറ്റ് നല്‍കി മടങ്ങി. ഇതോടെ ബ്ലംഗ്ലാദേശ് രണ്ടിന് 26 എന്ന നിലയിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ലിറ്റണ്‍ ദാസ് (41)- ഷാക്കിബ് (29) സഖ്യം ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി. ഇരുവരും 48 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ ദാസിനെ മടക്കി വാഷിംഗ്ടണ്‍ ബ്രേക്ക് ത്രൂ നല്‍കി. വിക്കറ്റ് കീപ്പര്‍ രാഹുലിന് ക്യാച്ച്. ഷാക്കിബിനേയും വാഷിംഗ്ടണ്‍ മടക്കിയതോടെ ബംഗ്ലാദേശ് നാലിന് 95 എന്ന നിലയിലായി. പിന്നീടെത്തിയ മുഷ്ഫിഖുര്‍ റഹ്മാന്‍ (18), മഹ്മുദുള്ള (14), അഫീഫ് ഹുസൈന്‍ (6), ഇബാദത്ത് ഹുസൈന്‍ (0), ഹസന്‍ മഹ്മൂദ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ 39.3 ഓവറില്‍ ഒമ്പതിന് 136 എന്ന നിലയിലായി. എന്നാല്‍ മുസ്തഫിസുര്‍ റഹ്മാനെ (10) കൂട്ടുപിടിച്ച് മെഹ്ദി (39 പന്തില്‍ പുറത്താവാതെ 38) നടത്തിയ പോരാട്ടം ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 52 റണ്‍സാണ് കൂട്ടിചേര്‍ത്തത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതാണ് മെഹ്ദിയുടെ ഇന്നിംഗ്‌സ്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് സെന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 

നേരത്തെ കെ എല്‍ രാഹുല്‍ (73) ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. രോഹിത് ശര്‍മ (27), ശ്രേയസ് അയ്യര്‍ (24), വാഷിംഗ്ടണ്‍ സുന്ദര്‍ (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ശിഖര്‍ ധവാന്‍ (7), വിാട് കോലി (9), ഷഹ്ബാസ് അഹമ്മദ് (0), ഷാര്‍ദുല്‍ ഠാക്കൂര്‍ (2), ദീപക് ചാഹര്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സിറാജാണ് (9) അവസാനം പുറത്തായത്. കുല്‍ദീപ് സെന്‍ (2) പുറത്താവാതെ നിന്നു. ഷാക്കിബിന് പുറമെ ഇബാദത്ത് ഹുസൈന്‍ നാല് വിക്കറ്റ് വീഴ്ത്തി. മെഹ്ദിക്ക് വിക്കറ്റുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker