CricketNewsSports

വെസ്റ്റിന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

അഹമ്മദാബാദ്: ഒന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അർധസെഞ്ചുറിയുടെ ബലത്തിൽ 177 റൺസ് വിജയലക്ഷ്യം 28 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ 43.5 ഓവറിൽ വിൻഡീസ് 176 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലിന്റേയും മൂന്നു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൺ സുന്ദറിന്റേയും ബൗളിങ്ങിന് മുന്നിൽ വിൻഡീസ് തകരുകയായിരുന്നു.

57 റൺസെടുത്ത ജേസൺ ഹോൾഡറും 29 റൺസ് അടിച്ച ഫാബിയൻ അലനുമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. ഒരു ഘട്ടത്തിൽ ഏഴു വിക്കറ്റിന് 79 റൺസ് എന്ന നിലയിലായിരുന്നു സന്ദർശകർ. പിന്നീട് ഹോൾഡറും അലനും ചേർന്ന് എട്ടാം വിക്കറ്റിൽ 78 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. അലെനെ പുറത്താക്കി വാഷിങ്ടൺ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഷായ് ഹോപ് (8), ബ്രണ്ടൻ കിങ് (13), ഡാരെൻ ബ്രാവോ (18), ബ്രൂക്ക്സ് (12), നിക്കോളാസ് പൂരാൻ (18), കീറോൺ പൊള്ളാർഡ് (0), അകേൽ ഹൊസൈൻ (0), അൽസാരി ജോസഫ് (13) എന്നിവരാണ് ഔട്ടായ മറ്റു ബാറ്റ്സ്മാൻമാർ. കീമർ റോച്ച് പുറത്താകാതെ നിന്നു. ഇന്ത്യക്കായി ചാഹലിനേയും സുന്ദറിനേയും കൂടാതെ പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റിൽ രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് നേടിയത്. എന്നാൽ പിന്നാലെ വന്ന കോലിയും പന്തും പെട്ടെന്ന് മടങ്ങിയതോടെ 116/4 എന്ന നിലയിലെത്തുകയായിരുന്നു. പിന്നീട് 5ാം വിക്കറ്റിൽ സൂര്യകുമാർ യാദവും ദീപക് ഹൂഡയും ചേർന്ന് 62 റൺസ് നേടുകയായിരുന്നു. ഇരുവരും പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. യാദവ് 34ഉം ഹൂഡ 26ഉം റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ഏകദിന മത്സരമായിരുന്നു ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker