ഇന്ത്യാസഖ്യവും മന്ത്രിസഭാ രൂപീകരണ സാധ്യതകളാരായുന്നുണ്ട്. ചന്ദ്രബാബു നായിഡുവും നിതീഷ്കുമാറുമായി ഇന്ത്യാസഖ്യത്തിന്റെ മുതിർന്ന നേതാവ് ശരദ് പവാർ ചർച്ചകൾ നടത്തിയത് കൗതുകമുണർത്തിയിട്ടുണ്ട്. ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ത്യാസഖ്യം യോഗം ചേരും.
അഞ്ചുതവണ ജയിച്ച ബംഗാളിലെ ബഹാരംപുരിൽ കോൺഗ്രസിന്റെ ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, തൃണമൂൽ സ്ഥാനാർഥി ക്രിക്കറ്റ് താരം യൂസഫ് പഠാനോടു തോറ്റത് പാർട്ടിക്കു ക്ഷീണമായി. മണിപ്പുരിലെ 2 സീറ്റും നേടാനായത് ആശ്വാസവും.
മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ ഒരു സീറ്റു പോലും നേടാനായില്ല. 99 സീറ്റ് നേടിയ കോൺഗ്രസിന് ഏറ്റവും വലിയ സംഭാവന കേരളത്തിൽനിന്നു തന്നെ: 14 എംപിമാർ. 2019 ലും കേരള എംപിമാരായിരുന്നു കോൺഗ്രസിൽ കൂടുതൽ: 15.