23.6 C
Kottayam
Monday, October 14, 2024

ഓസ്ട്രേലിയയോട് പരാജയം, വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു, പൊരുതിയത് കൗര്‍ മാത്രം

Must read

ഷാര്‍ജ: വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ തോല്‍വി. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 151 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഗ്രേസ് ഹാരിസ് (40), തഹ്ലിയ മഗ്രാത് (32), എല്ലിസ് പെറി (32) മികച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 54) ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സോഫി മൊളിനെക്‌സ് ഓസീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. തോല്‍വിയുടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് ഏറെക്കുറെ വിരാമമായി. വരുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാല്‍ ഇന്ത്യക്ക് എന്തെങ്കിലും സാധ്യത ബാക്കുയുള്ളൂ.

അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 47 റണ്‍സ് മാത്രമുള്ളപ്പോള്‍ മുന്‍നിര താരങ്ങളായ ഷെഫാലി വര്‍മ (20), സ്മൃതി മന്ദാന (6), ജെമീമ റോഡ്രിഗസ് (16) എന്നിവര്‍ മടങ്ങി. പിന്നാലെ കൗര്‍ – ദീപ്തി ശര്‍മ (29) സഖ്യം 63 കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ ദീപ്തി പോയതോടെ ഇന്ത്യ തകര്‍ന്നു. റിച്ചാ ഘോഷ് (1), പൂജ വസ്ത്രകര്‍ (9), അരുന്ധതി റെഡ്ഡി (0), ശ്രേയങ്ക പാട്ടീല്‍ (0), രാധാ യാദവ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക താക്കൂര്‍ (1), ഹര്‍മന്‍പ്രീതിനൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു ഓസീസിന്. സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ ബേത് മൂണി (2), ജോര്‍ജിയ വെയര്‍ഹാം (0) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. രേണുകയ്ക്കായിരുന്നു രണ്ട് വിക്കറ്റുകളും. തുടര്‍ന്ന് ഗ്രേസ് – മഗ്രാത് സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവരില്‍ മഗ്രാത്തിനെ പുറത്താക്കി രാധാ യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 

വൈകാതെ ഗ്രേസിനെ ദീപ്തി ശര്‍മയും പുറത്താക്കി. എന്നാല്‍ പെറി റണ്‍സുയര്‍ത്തി. ഫോബെ ലിച്ച്ഫീല്‍ഡ് (15), അല്ലബെല്‍ സതര്‍ലന്‍ഡ് (10) നിര്‍ണായക സംഭാവന നല്‍കി. പെറിയെ കൂടാതെ അഷ്‌ളി ഗാര്‍ഡ്‌നറാണ് (6) പുറത്തായ മറ്റൊരു താരം. ലിച്ച്ഫീല്‍ഡിനൊപ്പം മേഗന്‍ ഷട്ട് (0) പുറത്താവാതെ നിന്നു.ഇന്ത്യക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്‌നാട് ട്രെയിൻ അപകടം അട്ടിമറിയാണെന്ന് സംശയം; ചുറ്റിക കൊണ്ട് കേടുപാടുകൾ വരുത്തിയതായി എൻ ഐ എ

ചെന്നൈ: തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന അപകടം സ്വാഭാവികമല്ലെന്ന സംശയം പ്രകടിപ്പിച്ച് എൻ ഐ എ. റെയിൽപാളത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി കാണപ്പെടുന്നുണ്ട് എന്ന് എൻ ഐ എ വെളിപ്പെടുത്തി. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച്...

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്....

കോഴിക്കോട് ട്രെയിനിൽ നിന്നും യുവാവ് വീണ് മരിച്ച സംഭവം കൊലപാതകം ; തർക്കത്തിനിടെ പിടിച്ചു തള്ളിയതെന്ന് പ്രതി

കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽ നിന്നും തമിഴ്നാട് സ്വദേശിയായ യുവാവ് വീണുമരിച്ച സംഭവം കൊലപാതകം. കൃത്യം ചെയ്ത പ്രതിയെ പോലീസ് പിടികൂടി. റെയിൽവേയുടെ കരാർ ജീവനക്കാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. തർക്കത്തിനിടയിൽ പിടിച്ചു തള്ളിയതാണ്...

പാലക്കാട്ട് കാട് വെട്ടുന്നതിനിടെ മരച്ചുവട്ടിൽ മനുഷ്യന്റെ അസ്ഥികൂടം; അന്വേഷണം

പാലക്കാട്: മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പൊലീസ്. മണ്ണാർക്കാട് പള്ളിക്കറുപ്പിൽ പള്ളിപ്പറമ്പിൽ കാടുവെട്ടുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച തൊഴിലാളികൾ കാട് വെട്ടുന്നതിനിടെയാണ് മരച്ചുവട്ടിൽ അസ്ഥികൂടം കണ്ടത്. ഉടൻ പള്ളിക്കറുപ്പ്...

ജയിലിൽ രാംലീല, വാനര വേഷം കെട്ടി പ്രതികൾ ജയിൽ ചാടിയ സംഭവം ; 6 പൊലീസുകാര്‍ക്ക് സസ്പെൻഷൻ

ഡെറാഡൂൺ: ഹരിദ്വാറിൽ ജയിലിൽ രാംലീലക്കിടെ കൊടും കുറ്റവാളികൾ രക്ഷപ്പെട്ട സംഭവത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജയിലിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി. രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. യുപിയിൽ ഉൾപ്പടെ തെരച്ചിൽ തുടരുകയാണെന്നും,...

Popular this week