ന്യൂഡല്‍ഹി: റോഡ് അപകടങ്ങളില്‍ വാഹനം ഇടിച്ച് നിര്‍ത്താതെപോകുന്ന കേസുകളില്‍ ഇടിയേറ്റയാള്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക രണ്ടുലക്ഷം രൂപയായി ഉയര്‍ത്തും. ഇതുമായി ബന്ധപ്പെട്ട ചട്ടം തയ്യാറായി. ഗതാഗതമന്ത്രാലയം വൈകാതെ ഇത് വിജ്ഞാപനം ചെയ്യും.
25,000 രൂപയാണ് നിലവില്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക. അപകടത്തില്‍പ്പെട്ടയാള്‍ക്ക് ഗുരുതര പരിക്കുപറ്റിയ കേസുകളില്‍ നഷ്ടപരിഹാരത്തുക 50,000 രൂപയായിരിക്കും. അതേസമയം ഇടിച്ച വാഹനവും വാഹന ഉടമയേയും തിരിച്ചറിഞ്ഞാല്‍ നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം രൂപയായിരിക്കും.
ഗുരുതര പരിക്കേറ്റാല്‍ നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപ നല്‍കണം. ഇന്‍ഷുറന്‍സ് കമ്പനികളാണ് തുക നല്‍കേണ്ടത്. 2019ല്‍ 29,354 പേര്‍ ഇത്തരം അപകടങ്ങളില്‍ മരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News