കോട്ടയം:ചേനപ്പാടിയില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടുകൂടിയാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.
കഴിഞ്ഞ ദിവസവും നാല് തവണ ഇതേ പ്രതിഭാസം അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഭൂഗർഭശാസ്ത്ര വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു. ഭയക്കേണ്ട കാര്യമില്ലെന്നും ഭൂമിക്കടിയില്‍ സ്വാഭാവികമായി നടക്കുന്ന പ്രതിഭാസങ്ങളുടെ ഭാഗമാണ് ഇതെന്നുമാണ് ഇവർ അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News