KeralaNews

കൊച്ചിയില്‍ സ്ത്രീകൾ തമ്മിൽ മുട്ടനടി ;പിടിച്ചു മാറ്റാൻ പോയാൾക്ക് വെട്ടേറ്റു,കാരണമിതാണ്‌

കൊച്ചി : സ്ത്രീകൾ തമ്മിൽ മുട്ടനടി. എറണാകുളം പറവൂർ പുത്തൻവേലിക്കരയിലാണ് സംഭവം. സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റത്തിന്റെയും അടിപിടിയുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

തമ്മിൽ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റാൻ പോയ ആൾക്ക് വെട്ടേൽക്കുകയും ചെയ്തു. പുത്തൻവേലിക്കര ചെറു കടപ്പുറം കാച്ചപ്പിള്ളി വീട്ടിൽ ബിബിനാണ് വെട്ടേറ്റത്.

അപവാതം പറഞ്ഞ് പരത്തുന്നു എന്ന് പറഞ്ഞാണ് രണ്ട് സ്ത്രീകൾ തമ്മിൽ തർക്കമുണ്ടാക്കുന്നത്. പിന്നീട് കൈചൂണ്ടി പരസ്പരം ,സംസാരിക്കുകയും ഒരാൾ ഉന്തുന്നതും വീഡിയോയിൽ കാണാം. ഇതോടെയാണ് തർക്കം വഷളാവുന്നത്. എന്റെ അമ്മയുടെ ദേഹത്ത് പിടിച്ച് തള്ളുന്നോ എന്ന് ചോദിച്ച് മറ്റു സ്ത്രീകളും പരസ്പരം മുടിയിൽ കുത്തിപ്പിടിക്കുന്നതും പിടിച്ച് വലിക്കുന്നതും വീഡിയോയിൽ കാണാം.

ഇത് എല്ലാം കണ്ട് നിന്ന് ആൾ ഇവരെ പിടുച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ബിബിന് വെട്ടേൽക്കുന്നത്. ഇയാളെ അപ്പോൾ തന്നെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി,. ബിബിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker