ഇനിയും ഗ്ലാമറാവാന്‍ എനിക്ക് നാണക്കേടില്ല! എന്തിനും തയ്യാറാണ്; മുന്‍പ് പറഞ്ഞതിൽ പശ്ചാതപിക്കുന്നില്ലെന്ന് ആരാധ്യ
മുംബൈ:ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സാരി എന്ന സിനിമയില്‍ നായികയായി അഭിനയിച്ച് ശ്രദ്ധേയായി മാറിയിരിക്കുകയാണ് നടിയും മോഡലുമായ ആരാധ്യ ദേവി. ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ രാം ഗോപാല്‍ വര്‍മ്മ പങ്കെടുത്തതും വലിയ വാര്‍ത്തയായിരുന്നു.
ശ്രീലക്ഷ്മി സതീഷ് എന്ന മലയാളിയായ യുവതിയാണ് ഇപ്പോള്‍ ആരാധ്യ ദേവിയായി മാറിയിരിക്കുന്നത്. മുന്‍പൊരു ഫോട്ടോഷൂട്ട് നടത്തിയതാണ് ആരാധ്യയുടെ തലവര മാറ്റുന്നത്. ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ രാം ഗോപാല്‍ വര്‍മ്മ തന്റെ സിനിമയിലേക്ക് ഇവരെ തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോഴിതാ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനെ പറ്റി ആരാധ്യ പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണ്.
ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയതായിരുന്നു ആരാധ്യ. കൂട്ടത്തില്‍ ഗ്ലാമറസ് റോളുകളെ കുറിച്ചും സൂചിപ്പിച്ചിരുന്നു. മുന്‍പ് ഇത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ തന്റെ കാഴ്ചപ്പാടില്‍ നിന്നും മാറിയെന്നാണ് ആരാധ്യ പറയുന്നത്.
‘ഞാന്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്ന് പണ്ട് തീരുമാനമെടുത്തിരുന്നു. 22-ാം വയസില്‍ ഞാന്‍ എടുത്ത ആ തീരുമാനത്തെയും അന്ന് നടത്തിയ പ്രസ്താവനയെയും ഓര്‍ത്ത് പശ്ചാതപിക്കുന്നില്ല. കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ വീക്ഷണങ്ങളും ജീവിതാനുഭവങ്ങള്‍ നമ്മുടെ കാഴ്ചപ്പാടും മാറ്റും. ആളുകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമുള്ള എന്റെ ധാരണകളിലും മാറ്റം വന്നു. അന്ന് ഞാന്‍ പറഞ്ഞതിലൊന്നും ദു:ഖമില്ല. കാരണം അന്നത്തെ എന്റെ മാനസികനില അനുസരിച്ച് പറഞ്ഞതാണ് അതൊക്കെ.
ഗ്ലാമര്‍ എന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. എന്നെ സംബന്ധിച്ച് അത് ശാക്തീകരണവുമാണ്. ഒരു നടിയെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് നിര്‍ണായകമെന്ന് കരുതുന്നു. ഗ്ലാമറസായതോ അല്ലാത്തതോ ആയ ഏത് റോളിനും ഞാന്‍ തയ്യാറാണ്. അതേ കുറിച്ച് എനിക്ക് പശ്ചാതാപമില്ല. മികച്ച റോളുകള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുന്നു…’ എന്നും ആരാധ്യ കുറിച്ചു. നടിയുടെ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായിരിക്കുകയാണ്.
ആരാധ്യ ദേവി നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ‘സാരി’. ചിത്രം ഈ മാസം പുറത്തിറങ്ങും. അതേ സമയം പണത്തിനു വേണ്ടി തുണിയുരിഞ്ഞ നടി എന്ന നിലയില്‍ ആരാധ്യയുടെ സിനിമയും അതിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പരിഹാസം നേരിട്ടിരുന്നു. ‘ഞാന്‍ എവിടെയാണ് തുണിയുരിഞ്ഞതെന്നായിരുന്നു’ ഇതിന് മറുപടിയായി ആരാധ്യ തിരിച്ചു ചോദിച്ചത്.’
സുന്ദരിമാരായ നടിമാരെ നായികയാക്കി കൊണ്ടാണ് രാം ഗോപാല്‍ വര്‍മ്മ സിനിമകള്‍ ചെയ്യാറുള്ളത്. അദ്ദേഹത്തിന്റെ അടുത്ത നായികയെ തപ്പുന്നതിനിടയിലാണ് ശ്രീലക്ഷ്മി എന്ന ആരാധ്യയെ അദ്ദേഹം കണ്ടെത്തുന്നത്. സാരി ഉടുത്ത് അതിഗംഭീരമായ ഫോട്ടോഷൂട്ട് നടത്തിയ ആരാധ്യയുടെ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നായികയായി തീരുമാനിക്കുകയായിരുന്നു. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ സാരി ഉടുത്ത് തന്നെയാണ് നടി അഭിനയിച്ചിരിക്കുന്നത്. ഇതിലെ ചിത്രങ്ങള്‍ പുറത്ത് വന്നത് മുതല്‍ നടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.