Entertainment

ഇളയരാജയുടെ പാട്ടുമൂളുന്നവര്‍ ജാഗ്രതൈ,റോയല്‍റ്റി നല്‍കിയില്ലെങ്കില്‍ അകത്തായേക്കും

ചെന്നൈ :ഏറെ നാള്‍ നീണ്ടു നിന്ന സംഗീത പകര്‍പ്പവകാശ യുദ്ധത്തില്‍ വിജയിച്ച് സംഗീത സംവിധായകന്‍ ഇളയരാജ.അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഗാനങ്ങള്‍ ടി.വി ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉപയോഗിയ്ക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.പകര്‍പ്പവകാശ പ്രതിഫലവുമായി ബന്ധപ്പെട്ട് ഇളയരാജയ്ക്കനുകൂലമായി നേരത്തെയുണ്ടായിരുന്ന വിധിയെ ചോദ്യം ചെയ്ത് ഓണ്‍ലൈന്‍ സംഗീത കമ്പനി നല്‍കിയ അപ്പീലിലാണ് വിധി.

ജീവിതകാലം മുഴുവന്‍ സംഗീതത്തിനായി നീക്കിവെച്ച തന്റെ ഗാനങ്ങളുടെ മേലുള്ള പൂര്‍ണ്ണ അവകാശം തനിയ്ക്കുമാത്രമാണെന്ന് ഇലയരാജ പലവട്ടം അവകാശപ്പെട്ടിരുന്നു.ഈ പാട്ടുകളുപയോഗിച്ച് മറ്റൊരാള്‍ സാമ്പത്തിക നേട്ടമുണ്ടാക്കുമ്പോള്‍ അതിന്റെ പങ്കിന് തനിയ്ക്ക് അവകാശമുണ്ടെന്നായിരുന്നു വാദം.അടുത്തിടെ ഹിറ്റായ തമിഴ് ചിത്രം 96 ല്‍ തന്റെ പഴയ ഗാനം ഉപയോഗിച്ചതിനെയും ഇളയരാജ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button