തെരുവില്‍ ഭിക്ഷ യാചിച്ച് ഐ.ഐ.ടി ബിരുദധാരി! 90കാരന്റെ ജീവിത കഥ കേട്ട് ഞെട്ടി ആശ്രമ ജീവനക്കാര്‍
ഭോപ്പാല്‍: ഐ.ഐ.ടിയില്‍ പഠിക്കുകയെന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചടുത്തോളം വലിയ മോഹമാണ്. കാരണം മറ്റൊന്നുമല്ല, കണ്ണഞ്ചിപ്പിക്കുന്ന ജോലി വാഗ്ദാനങ്ങളാണ് ഐഐടി പോലുള്ള മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കണമെന്ന് വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന മുഖ്യകാരണം. എന്നാല്‍ ഐഐടിയില്‍ പഠിച്ചിട്ടും ദുരിത ജീവിതം നയിക്കേണ്ടി വന്ന 90 വയസ്സുകാരന്റെ കഥയാണ് ഞെട്ടിപ്പിക്കുന്നത്.
ഐഐടി കാന്‍പൂരില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പാസായ 90കാരന്‍ ഗ്വാളിയര്‍ തെരുവില്‍ ഭിക്ഷ യാചിക്കുന്നതാണ് കണ്ടത്. ഇദ്ദേഹത്തെ രക്ഷിച്ച ആശ്രമ സ്വാര്‍ഗ് സദാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് അമ്പരപ്പിക്കുന്ന ജീവിത കഥയുടെ ചുരുളഴിഞ്ഞത്. ഇംഗ്ലീഷില്‍ സംസാരിച്ച് തുടങ്ങിയ 90കാരനെ ആശ്രമത്തില്‍ എത്തിച്ചു. ഇവിടെ വച്ച് ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു.
1969ലാണ് ഐഐടി കാന്‍പൂരില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് പാസായി സുരേന്ദ്ര പുറത്തിറങ്ങിയത്. തുടര്‍ന്ന് ലക്നൗവില്‍ നിന്ന് എല്‍എല്‍എം പാസായതായി ആശ്രമ സ്വാര്‍ഗ് സദാന്റെ ഭാരവാഹിയായ വികാസ് ഗോസ്വാമി പറയുന്നു. 1972ലാണ് എല്‍എല്‍എം പാസായത്. ദിവസങ്ങള്‍ക്ക് മുന്‍പ് മാനസിക നില തെറ്റി റോഡില്‍ ഭിഷ യാചിച്ച് കഴിഞ്ഞിരുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനെയും സന്നദ്ധ സംഘടന രക്ഷപ്പെടുത്തിയിരുന്നു.