തിരുവനന്തപുരം: തലസ്ഥാനം വേദിയാകുന്ന രാജ്യാന്തര ചലച്ചിത്ര മേള മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് നിശ്ചയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
ചലച്ചിത്ര മേളയ്ക്ക് വേദിയാകുന്ന തലസ്ഥാനത്താണ് നിലവില്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 4,694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് ചലച്ചിത്ര മേള മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News