കോഴിക്കോട്: സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന് സാഹിത്യകാരൻ ടി പദ്മനാഭന്. എ സി ഗോവിന്ദന്റെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്ത് കോഴിക്കോട് സംസാരിക്കവേയാണ് വിവാദ പരാമര്‍ശം. ‘മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണ്. സിസ്റ്റർ എന്ന പേര് ചേർത്താൽ വിൽപ്പന കൂടും. ഉത്തമ സാഹിത്യ കൃതികൾ വാങ്ങാൻ ആളുണ്ടാകില്ല’. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയിൽ വീഴുമെന്നും പദ്മനാഭന് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News