ശില്‍പ ഉറങ്ങിയാല്‍ ഞാന്‍ ഷമിതയെ വിളിക്കും, കല്യാണം കഴിപ്പിക്കാത്തതും അതിനാല്‍; വെട്ടിലായി രാജ് കുന്ദ്ര
മുംബൈ:ബോളിവുഡിലെ മിന്നും താരമാണ് ശില്‍പ ഷെട്ടി. ശില്‍പയുടെ പാതയിലൂടെയാണ് സഹോദരി ഷമിത ഷെട്ടിയും അഭിനേത്രിയായി മാറിയത്. ഒരുകാലത്ത് വലിയ താരങ്ങളായിരുന്നു ഈ സഹോദരിമാര്‍. ഇപ്പോള്‍ രണ്ടുപേരും ശക്തമായ തിരിച്ചുവരവിലൂടെ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്. ബിസിനസുകാരന്‍ രാജ് കുന്ദ്രയാണ് ശില്‍പയുടെ ഭര്‍ത്താവ്. വിവാദങ്ങളുടെ പ്രിയ തോഴനാണ് രാജ് കുന്ദ്ര.
പലപ്പോഴായി വിവാദങ്ങളുടെ പേരില്‍ രാജ് കുന്ദ്ര വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഈയ്യടുത്ത് അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണത്തിന്റെ പേരില്‍ രാജ് കുന്ദ്ര അകത്താവുകയും ചെയ്തിരുന്നു. ഇതിന് ശേഷം പൊതുയിടങ്ങളിലെത്തുമ്പോള്‍ രാജ് കുന്ദ്ര സ്ഥിരമായി മാസ്‌കുകള്‍ ധരിക്കാറുണ്ട്. തന്റെ മാസ്‌കുകളുടെ പേരിലും രാജ് കുന്ദ്ര വാര്‍ത്തകളില്‍ നിറയാറുണ്ട്.
ഇതിനിടെ ഇപ്പോഴിതാ ശില്‍പ ഷെട്ടിയേയും സഹോദരി ഷമിത ഷെട്ടിയേയും കുറിച്ച് രാജ് കുന്ദ്ര പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. തന്റെ ഭാര്യ ഉറങ്ങിയ ശേഷം താന്‍ ഷമിതയ്‌ക്കൊപ്പം പാര്‍ട്ടിയ്ക്ക് പോകുമെന്ന രാജ് കുന്ദ്രയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുമ്പൊരിക്കല്‍ കപില്‍ ശര്‍മ ഷോയില്‍ രാജ് കുന്ദ്ര ശില്‍പയ്ക്കും ഷമിതയ്ക്കുമൊപ്പം പങ്കെടുത്തിരുന്നു. ആ സമയത്ത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പെക്കിയിരിക്കുന്നത്.
ശില്‍പ ഷെട്ടിയെ വിവാഹം കഴിച്ചതു കൊണ്ടുണ്ടായ നേട്ടങ്ങളെക്കുറിച്ചാണ് വീഡിയോയില്‍ രാജ് സംസാരിക്കുന്നത്. ശില്‍പ രാത്രി ഒമ്പത് മണിക്ക് തന്നെ ഉറങ്ങുന്ന ശീലക്കാരിയാണ്. ഇതിന് ശേഷം താന്‍ ഷമിതയുടെ കൂടെ പാര്‍ട്ടികളിലും മറ്റും പോകാറുണ്ടെന്നാണ് രാജ് പറയുന്നത്. ശില്‍പ വീട്ടില്‍ തന്നെ ഇരിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. രാത്രി ഒമ്പത് മണിയോടെ ഉറങ്ങുകയും ചെയ്യും. എന്നാല്‍ ഈ സമയത്ത് തനിക്ക് പാര്‍ട്ടികള്‍ക്ക് പോകണം എന്ന് തോന്നിയാല്‍ താന്‍ ഉടനെ തന്നെ ഷമിതയെ വിളിക്കുമെന്നാണ് രാജ് പറയുന്നത്.
പുറത്ത് പോകണം എന്ന് തോന്നുമ്പോള്‍ മനസിലേക്ക് വരിക ഷമിതയാണെന്നും വീട്ടിലിരിക്കാനും വായിക്കാനുമൊക്കെ തോന്നുമ്പോള്‍ ശില്‍പ മനസിലേക്ക് വരുമെന്നുമാണ് രാജ് കുന്ദ്ര പറയുന്നത്. തനിക്കിത് ഇരട്ടി ലാഭമാണെന്നും അതിനാലാണ് താന്‍ ഷമിതയെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നും രാജ് പറയുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. പിന്നാലെ നിരവധി പേരാണ് രാജ് കുന്ദ്രയെ ട്രോളി രംഗത്തെത്തുന്നത്.
ഇതുകൊണ്ടാണ് ഇയാള്‍ക്ക് ഇന്ന് ലോകത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ പറ്റാത്ത അവസ്ഥയായത്, അതിനാലാണ് എല്ലായിടത്തും മാസ്‌ക് വച്ച് വരുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. അതേസമയം ഇത് കേവലം തമാശ മാത്രമാണെന്നും കപില്‍ ശര്‍മ ഷോ പോലൊരു ഷോയില്‍ വച്ച് പറഞ്ഞ കാര്യത്തെ അത്തരത്തില്‍ ഉള്‍ക്കൊണ്ടാല്‍ മതിയെന്നും രാജിനെ അനുകൂലിച്ച് പറയുന്നവരുമുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2009 ലാണ് രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹം കഴിക്കുന്നത്. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമകളായിരുന്നു രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും. എന്നാല്‍ പിന്നീട് വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ഇരുവരും ടീമിന്റെ ഉടമസ്ഥത ഉപേക്ഷിക്കുകയായിരുന്നു. ഈയ്യടുത്താണ് ശില്‍പ ഷെട്ടി അഭിനയത്തിലേക്ക് തിരികെ വന്നത്. ബിഗ് ബോസിലൂടെയാണ് ഷമിത ഷെട്ടി തിരികെ വരുന്നത്.