ബാംഗളൂരു:നഗരത്തിലുണ്ടായ ബൈക്കപകടത്തില്‍ ഇടുക്കി സ്വദേശികളായ യുവാക്കള്‍ക്കു ദാരുണാന്ത്യം.ഇടുക്കി – പഴയരിക്കണ്ടം തട്ടേക്കല്ല് സ്വദേശി മുണ്ടമേല്‍മുകളേല്‍ ജോഷിയുടെ മകൻ ജിജോ (24), ബന്ധുവായ കരിമണ്ണൂർ കോട്ടക്കവല പൗലോസിന്‍റെ മകൻ ലിബിൻ (22) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബംഗളൂർ നാഗസാന്ദ്ര മെട്രോ റെയില്‍വേസ്റ്റേഷനുസമീപം ടാങ്കർ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരുവരും ബംഗളൂരില്‍ എംസിഎക്കു പഠിക്കുകയായിരുന്നു. ജിജോ സംഭവ സ്ഥലത്ത് മരണമടഞ്ഞു. ഗുരുതര പരുക്കളോടെ ബംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലിബിൻ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇരുവരുടെയും ബന്ധുക്കള്‍ ബംഗളൂരലെത്തിയിട്ടുണ്ട്. റെജീനയാണ് ജിജോയുടെ മാതാവ്. സഹോദരൻ :ഷിജിൻ. റോസമ്മയാണ് ലിബിന്‍റെ മാതാവ്. സഹോദരങ്ങള്‍: ലിന്‍റോ, ലിന്‍റു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News