CricketFeaturedhome bannerHome-bannerKeralaNationalNewsSports

ലോകകപ്പ് ക്രിക്കറ്റ് മത്സരക്രമം പുറത്ത് ഇന്ത്യ -പാകിസ്ഥാന്‍ പോരാട്ടം അഹമ്മദാബാദില്‍, കേരളത്തിൽ കളിയില്ല

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കും. ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിലേറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടും. ഒക്ടോബര്‍ എട്ടിനാണ് മത്സരം.

ലോകകപ്പിന് വേദിയാകുമെന്ന് കരുതപ്പെട്ട തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രധാന മത്സരങ്ങള്‍ നടക്കില്ല. 10 പ്രധാന വേദികളുടെ പട്ടികയില്‍ തിരുവനന്തപുരം ഉള്‍പ്പെട്ടില്ല. തിരുവനന്തപുരത്ത് പരിശീലന മത്സരങ്ങള്‍ നടക്കും. തിരുവനന്തപുരവും ഗുവാഹാട്ടിയും ഹൈദരബാദുമാണ് പരിശീലനമത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് പരിശീലന മത്സരങ്ങള്‍ നടക്കുന്നത്.

ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനും നവംബര്‍ 19 ന് നടക്കുന്ന ഫൈനലിനും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. ആകെ 10 വേദികളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡല്‍ഹി, ചെന്നൈ, ലഖ്‌നൗ, പുണെ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. അതില്‍ ഹൈദരാബാദ് പരിശീലന മത്സരങ്ങള്‍ക്കും വേദിയാകും.

ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്. അതില്‍ എട്ട് ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ടീമുകള്‍ യോഗ്യതാമത്സരം കളിച്ച് പൂളിലെത്തും. എല്ലാ ടീമുകളും മറ്റ് ഒന്‍പത് ടീമുകളുമായി റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ കളിക്കും. ആദ്യ നാലില്‍ വരുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും.

ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഒക്ടോബര്‍ 15 ന് നടക്കും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. റൗണ്ട് റോബിന്‍ പോരാട്ടങ്ങള്‍ നവംബര്‍ 12 ന് അവസാനിക്കും. ആദ്യ സെമി നവംബര്‍ 15 ന് മുംബൈയിലും രണ്ടാം സെമി 16 ന് കൊല്‍ക്കത്തയിലും നടക്കും. അവസാനമായി 2011-ലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഇന്ത്യ തന്നെയാണ് കിരീടം നേടിയത്.

വിവിധ വേദികളും മത്സരങ്ങളും ചുവടെ

രാജീവ് ഗാന്ധി ഇന്റർനാഷനൽ സ്റ്റേഡിയം, ഹൈദരാബാദ്

ഒക്ടോബർ 6: പാക്കിസ്ഥാൻ- ക്വാളിഫയർ 1

ഒക്ടോബർ 9: ന്യൂസീലൻഡ്- ക്വാളിഫയർ 1

ഒക്ടോബർ 12: പാക്കിസ്ഥാൻ– ക്വാളിഫയർ 2

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധരംശാല

ഒക്ടോബർ 7: ബംഗ്ലദേശ്– അഫ്ഗാനിസ്ഥാൻ

ഒക്ടോബർ 10: ഇംഗ്ലണ്ട്– ബംഗ്ലദേശ്

ഒക്ടോബർ 17: ദക്ഷിണാഫ്രിക്ക ക്വാളിഫയര്‍ 1

ഒക്ടോബർ 22: ഇന്ത്യ– ന്യൂസീലൻഡ്

ഒക്ടോബർ 28: ഓസ്ട്രേലിയ– ന്യൂസീലൻഡ്

അരുൺ ജയ്റ്റ്ലി സ്റ്റേഡിയം, ഡൽഹി

ഒക്ടോബർ 7: ദക്ഷിണാഫ്രിക്ക– ക്വാളിഫയർ 2

ഒക്ടോബർ 11: ഇന്ത്യ– അഫ്ഗാനിസ്ഥാൻ

ഒക്ടോബർ 14: ഇംഗ്ലണ്ട്– അഫ്ഗാനിസ്ഥാൻ

ഒക്ടോബർ 25: ഓസ്ട്രേലിയ– ക്വാളിഫയർ 1

നവംബർ 6: ബംഗ്ലദേശ്– ക്വാളിഫയർ 2

എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ

ഒക്ടോബർ 8: ഇന്ത്യ– ഓസ്ട്രേലിയ

ഒക്ടോബർ 14:  ന്യൂസീലൻഡ്– ബംഗ്ലദേശ്

ഒക്ടോബർ 18: ന്യൂസീലൻഡ്– അഫ്ഗാനിസ്ഥാൻ

ഒക്ടോബർ 23: പാക്കിസ്ഥാൻ– അഫ്ഗാനിസ്ഥാൻ

ഒക്ടോബർ 27: പാക്കിസ്ഥാൻ– ദക്ഷിണാഫ്രിക്ക

വാജ്പേയി സ്റ്റേഡിയം, ലക്നൗ

ഒക്ടോബർ 13:   ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക

ഒക്ടോബർ 16: ഓസ്ട്രേലിയ– ക്വാളിഫയർ 2

ഒക്ടോബർ 21: ക്വാളിഫയർ 1– ക്വാളിഫയർ 2

ഒക്ടോബർ 29:   ഇന്ത്യ– ഇംഗ്ലണ്ട്

നവംബർ 3: ക്വാളിഫയർ 1– അഫ്ഗാനിസ്ഥാൻ

എംസിഎ ഇന്റര്‍നാഷനൽ സ്റ്റേഡിയം, പുണെ

ഒക്ടോബര്‍ 19: ഇന്ത്യ– ബംഗ്ലദേശ്

ഒക്ടോബർ 30:  ന്യൂസീലൻഡ്– ദക്ഷിണാഫ്രിക്ക

നവംബർ 1: ന്യൂസീലൻഡ്– ദക്ഷിണാഫ്രിക്ക

നവംബർ 8: ഇംഗ്ലണ്ട്– ക്വാളിഫയർ 1

എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ഒക്ടോബർ 20: ഓസ്ട്രേലിയ– പാക്കിസ്ഥാൻ

ഒക്ടോബർ 26:  ഇംഗ്ലണ്ട്– ക്വാളിഫയർ 2

നവംബർ 4: ന്യൂസീലൻഡ്– പാക്കിസ്ഥാൻ

നവംബർ 9: ന്യൂസീലൻഡ്– ക്വാളിഫയർ 2

നവംബർ 11: ഇന്ത്യ– ക്വാളിഫയർ 1

വാങ്കഡേ സ്റ്റേഡിയം, മുംബൈ

ഒക്ടോബർ 21: ഇംഗ്ലണ്ട്– ദക്ഷിണാഫ്രിക്ക

ഒക്ടോബർ 24: ദക്ഷിണാഫ്രിക്ക– ബംഗ്ലദേശ്

നവംബർ 2: ഇന്ത്യ– ക്വാളിഫയർ 2

നവംബർ 7: ഓസ്ട്രേലിയ– അഫ്ഗാനിസ്ഥാൻ

നവംബർ 15: സെമി ഫൈനൽ 1

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

ഒക്ടോബർ 28: ക്വാളിഫയർ 1– ബംഗ്ലദേശ്

ഒക്ടോബർ 31:   പാക്കിസ്ഥാൻ– ബംഗ്ലദേശ്

നവംബര്‍ 5: ഇന്ത്യ– ദക്ഷിണാഫ്രിക്ക

നവംബർ 12:  ഇംഗ്ലണ്ട്– പാക്കിസ്ഥാൻ

നവംബർ 16: സെമി ഫൈനൽ 2

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

ഒക്ടോബർ 5: ഇംഗ്ലണ്ട്– ന്യൂസീലന്‍ഡ്

ഒക്ടോബർ 15: ഇന്ത്യ– പാക്കിസ്ഥാൻ

നവംബര്‍ 4: ഇംഗ്ലണ്ട്– ഓസ്ട്രേലിയ

നവംബർ 10: ദക്ഷിണാഫ്രിക്ക– അഫ്ഗാനിസ്ഥാൻ

നവംബർ 19: ഫൈനൽ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker