News
ഇബ്രാഹിംകുഞ്ഞിനെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി മുന്‍പാകെയാണ് ഇബ്രാഹിം കുഞ്ഞിനെ ഹാജരാക്കുന്നത്. തിരുവനന്തപുരത്ത് നിന്നും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കൊച്ചിയിലെത്തും.
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആശുപത്രിയില്‍ നിന്നു കൊണ്ടുപോകരുതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
ആശുപത്രിയില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച തീരുമാനം പിന്നീട് കൈക്കൊള്ളും. പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News