കൊച്ചി:നടി, ബിസിനസുകാരി എന്നതിലുപരി ബിഗ് ബോസ് താരമാണ് ശോഭ വിശ്വനാഥന്‍. യുവസംരംഭകയായി കരിയറില്‍ സജീവമായ കാലത്താണ് ശോഭ കള്ളക്കേസില്‍ കുടുങ്ങുന്നത്. പ്രണയാഭ്യാര്‍ഥന നിരസിച്ചു എന്നതിന്റെ പേരിലായിരുന്നു ശോഭയെ സുഹൃത്ത് ചതിക്കുന്നത്. നടിയുടെ ബിസിനസ് സ്ഥാപനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കുകയാണ് ചെയ്തത്.
തന്നെ നാണംക്കെടുത്തി അതിലൂടെ എല്ലാം തകര്‍ന്ന് ഞാന്‍ ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാല്‍ കേസിനെ ധൈര്യത്തോടെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചുവെന്നാണ് ശോഭ പറയുന്നത്. അന്ന് ശരിക്കും സംഭവിച്ചതെന്താണെന്നും അതിന് മുന്‍പ് തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ചും മനസ് തുറക്കുകയാണ് താരമിപ്പോള്‍.
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലായിരുന്നു ശോഭ വിശ്വനാഥും മത്സരിച്ചത്. വിജയസാധ്യത ഏറെയുള്ള ശക്തയായ മത്സരാര്‍ഥിയായിരുന്നു ശോഭ. ഷോ യിലേക്ക് വന്നതിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ പറ്റി ശോഭ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹത്തെ കുറിച്ചും മനസ് തുറന്നിരക്കുകയാണ് നടി.
ശാരീരിക പീഡനത്തെക്കാളും വലുതമാണ് മാനസിക പീഡനം. ആളുകള്‍ ശിക്ഷിക്കപ്പെട്ടാലേ അതിലൊരു അവസാനം വരികയുള്ളു. നീതി വേഗം കിട്ടണം. അത്രയും ആളുകളിലേക്ക് അതൊരു താക്കീതായിട്ടെത്തും. പലരും മിണ്ടാതെ പേടിച്ച് ഇരിക്കുകയാണ്. ഞാന്‍ സര്‍വൈവല്‍ ഗൈഡാണ്. എനിക്കിങ്ങനെ സംഭവിച്ചത് പോലെ വേറെ ആര്‍ക്കും സംഭവിക്കാതെ ഇരിക്കാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. പിന്നെ അവരുടെ കുറ്റകൃത്യം എല്ലാവരും അറിഞ്ഞെന്നത് അവര്‍ക്ക് കിട്ടാവുന്നതില്‍ ഒരു ശിക്ഷയാണെന്നും ശോഭ പറയുന്നു.
തന്റെ വിവാഹജീവിതത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. ‘സുരക്ഷിതമായി എല്ലാ സൗകര്യങ്ങളോടും കൂടെ ജീവിച്ചിരുന്ന ആളാണ് ഞാന്‍. ഇഷ്ടമുള്ളതൊക്കെ പഠിച്ചതിന് ശേഷം നല്ലൊരു ജോലിയില്‍ കയറി. അത്രയും സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്. അവിടെ ഗാര്‍ഹീക പീഡനം വരെ അനുഭവിക്കേണ്ടി വന്നു. പക്ഷേ എന്നിരുന്നാലും ഞാനൊരു ഇരയാണെന്ന് പറയില്ല. കാരണം അങ്ങനൊന്ന് സംഭവിച്ചത് കൊണ്ടാണ് ഇന്നത്തെ ഞാനുണ്ടാകുന്നത്.’
‘വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു. അതും ഒരു അറിയപ്പെടുന്ന, സമ്പന്ന കുടുംബത്തില്‍ നിന്നും. അദ്ദേഹം ആല്‍ക്കഹോളിക് ആണെന്ന് ആദ്യ രാത്രിയിലാണ് ഞാന്‍ അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ. ഒത്തിരി വിവാഹാലോചനകള്‍ വന്നിട്ടും അവസാനം തിരഞ്ഞെടുത്തത് അതായി പോയി.
കല്യാണത്തിന് ഒരാഴ്ച മുന്‍പാണ് ഞാന്‍ വരുന്നത്. വിവാഹനിശ്ചയവും കല്യാണവുമൊക്കെ ഏകദേശം അടുത്തടുത്ത ദിവസങ്ങളിലാണ് നടത്തിയത്. അന്ന് ഒരു തീരുമാനം എടുക്കാനുള്ള ശക്തി എനിക്കിലായിരുന്നു. ഇപ്പോഴത്തെ കുട്ടികളോട് ഞാന്‍ എന്റെ അനുഭവം അവരോട് പറഞ്ഞ് കൊടുക്കാറുണ്ട്. എനിക്ക് പറ്റിയ തെറ്റ് ഇതാണ്. അതുപോലെ ആവര്‍ത്തിക്കാതെ ഇരിക്കാനുള്ള കാര്യങ്ങളാണ് ഞാന്‍ അവരോട് പറയാറുള്ളത്.
മൂന്നര വര്‍ഷത്തോളം അയാളുടെ കൂടെ ജീവിച്ചു. അത്രയും മനസിലാക്കി കൂടെ നിന്നു. പിന്നീട് പല തരത്തിലുള്ള ശരീരിക മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നു. മൂന്ന് വര്‍ഷം ആ ജീവിതം ഞാന്‍ എങ്ങനെ ജീവിച്ചു എന്നിപ്പോഴും അറിയില്ല. പക്ഷെ ആ ജീവിതമാണ് എന്നെ ഇന്ന് കൂടുതല്‍ കരുത്തുള്ളവളാക്കിയതെന്നാണ്,’ ശോഭ പറയുന്നത്.