
ചെന്നൈ: ഇന്ത്യയിൽ ഗോമൂത്രവുമായി ബന്ധപ്പെട്ട വാർത്തകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകും. ചിലരൊക്കെ ഗോമൂത്രത്തിനെ വിശുദ്ധമായി കാണുമ്പോൾ മറ്റുചിലർ ഇതിനെ എതിർക്കുന്നവരും ഉണ്ട്. നോർത്ത് ഇന്ത്യയിലാണ് ഗോമൂത്രം കുടിക്കുന്നതൊക്കെ സർവസാധാരണമായി കാണുന്നത്. ഇത് കുടിക്കുന്ന വിഡീയോസൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
ഇപ്പോഴിതാ, തമിഴ്‌നാട്ടിൽ നിന്ന് ഒരു പ്രസ്താവനയുമായി ഐഐടി ഡയറക്ടർ രംഗത്ത് വന്നിരിക്കുകയാണ്. തനിക്ക് ഗോമൂത്രം വളരെ ഇഷ്ടമാണെന്നും. അത് കുടിക്കുന്നത് നല്ലതാണെന്നും എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. താൻ പറയുന്നത് എല്ലാം കേട്ട് കിളി പറന്ന് നിൽക്കുന്ന ജനങ്ങളെയും ഒരു സൈഡിൽ കാണാം. നിരവധി ഔഷധഗുണങ്ങൾ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടിയാണ് വ്യത്യസ്തമായ ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.
ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പ്രശംസിക്കുന്ന ഐഐടി ഡയറക്ടറുടെ വീഡിയോയാണ് വൈറലാകുന്നത്. മദ്രാസ് ഐഐടി ഡയറക്ടറായ വി. കാമകോടിയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഗോമൂത്രത്തിന് ബാക്ടീരിയേയും ഫംഗസിനേയും പ്രതിരോധിക്കാനാകുമെന്നാണ് കാമകോടിയുടെ പ്രസ്താവന. കൂടാതെ, ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും കാമകോടി അവകാശപ്പെടുന്നുണ്ട്. ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോമിനെതിരെ ഗോമൂത്രം അത്യധികം ഫലപ്രദമാണെന്നും കാമകോടി വ്യക്തമാകുന്നു.
ഗോമൂത്രം കുടിച്ചാല്‍ എത്ര കടുത്ത പനിയും മാറുമെന്നും തന്‍റെ അച്ഛനോട് നിര്‍ദേശിച്ച ഒരു സന്ന്യാസിയുടെ കഥ പരാമര്‍ശിച്ച് കാമകോടി പറയുന്നു.മാട്ടുപൊങ്കലിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാമകോടി. അതേസമയം, ഐഐടി ഡയറക്ടറുടെ പ്രസ്താവനയെ അശാസ്ത്രീയമെന്ന് അപലപിച്ച് നേതാക്കളടക്കമുള്ളര്‍ രംഗത്തെത്തിയിട്ടുണ്ട്.
‘‘പനി വന്നപ്പോൾ ഒരു സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു. 15 മിനിറ്റിൽ പനി മാറി. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിനു കഴിയും. ദഹനപ്രശ്നങ്ങളും മാറും.’’ കാമകോടി പറഞ്ഞു. മാട്ടുപൊങ്കലിന്റെ ഭാഗമായുള്ള ഗോ സംരക്ഷണ ശാല ചടങ്ങിലായിരുന്നു കാമകോടിയുടെ പരാമർശം.
അതേസമയം, വീണ്ടും ഗോമൂത്രത്തിനു പുകഴ്‌ത്തൽ. മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടിയാണു ഗോമൂത്രത്തെ വാഴ്‌ത്തി രംഗത്തെത്തിയത് വലിയ ചർച്ച വിഷയം ആയിരിക്കുകയാണ്. ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നും അതു വിശേഷപ്പെട്ട മരുന്നാണെന്നും കാമകോടി പറയുന്ന വിഡിയോ ഇപ്പോൾ വൈറലാണ്. അതുപോലെ ഇത്തരത്തിൽ അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു പദവിക്കു നിരക്കാത്തതാണെന്നു കോൺഗ്രസ് എംപി കാർത്തി ചിദംബരം വിമർശിച്ചു.