മൂടിപ്പുതച്ച് ഉടുപ്പിട്ട് നടക്കണോ, എന്റെ ഇഷ്ടമല്ലേ എന്ത് ധരിക്കണമെന്ന്; സ്‌റ്റൈലിന് ചോദ്യം ചെയ്തയാളോട് പ്രയാഗയുടെ മറുപടി
കൊച്ചി:ഒരു നാട്ടിന്‍ പുറത്തുകാരി, അയല്‍പ്പക്കത്തെ കുട്ടി ഇമേജില്‍ സിനിമയിലേക്ക് വന്നതാണ് പ്രയാഗ മാര്‍ട്ടിന്‍. എന്നാല്‍ ഇപ്പോഴുള്ള നടിയുടെ സ്‌റ്റൈലും രൂപ മാറ്റവും ശരിക്കും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന തരത്തിലാണ്. കഴിഞ്ഞ ഒരു പരിപാടിയ്ക്ക്, വെറൈറ്റിയായിട്ടുള്ള ഒരു പാന്റ്‌സ് ധരിച്ച് വന്ന പ്രയാഗയുടെ ലുക്ക് വൈറലായിരുന്നു. അതിനെ കുറിച്ച് ചോദ്യം ചെയ്തയാള്‍ക്ക് പ്രയാഗ കണിക്കിന് മറുപടി കൊടുത്തു.
ഡാന്‍സ് പാര്‍ട്ടി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നതായിരുന്നു പ്രയാഗ. അപ്പോഴാണ് കഴിഞ്ഞ പ്രാവശ്യം ധരിച്ചുവന്ന ലുക്ക് വന്‍ വിവാദമായിരുന്നല്ലോ എന്ന ചോദ്യം വന്നത്. അതിനിപ്പോ ഞാനെന്തു വേണം എന്നായിരുന്നു പ്രയാഗയുടെ മറുപടി.
കഴിഞ്ഞ പ്രാവശ്യത്തെ ലുക്ക് ഒരുപാട് വൈറലായിരുന്നല്ലോ, അത് കേരളത്തിലെ രീതികള്‍ക്ക് യോജിച്ചതല്ല എന്ന് പറഞ്ഞ് ഒരുപാട് കമന്റുകള്‍ വന്നിരുന്നല്ലോ, അതിനെ കുറിച്ച് എന്താണ് പ്രതികരണം എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അതിനൊക്കെ എന്ത് പറയാനാണ് ബ്രോ എന്ന് പ്രയാഗ തിരിച്ചു ചോദിച്ചു.
‘അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. കേരളത്തിലുള്ളവര്‍ക്ക് ആ സ്‌റ്റൈല്‍ പറ്റുന്നില്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യണം. കമന്റിടുന്നവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ എനിക്ക് പറ്റില്ലല്ലോ. എനിക്ക് എന്റെ ഇഷ്ടത്തിനേ ജീവിക്കാന്‍ പറ്റുള്ളൂ. മലയാളി നടി എന്ന നിലയ്ക്ക് ഞാന്‍ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ. കമന്റിടുന്നവര്‍ക്ക് പലതും പറയാം, അത് എന്തിനാണ് പറഞ്ഞത് എന്ന് അവരോട് പോയി ചോദിക്കൂ- പ്രയാഗ പറഞ്ഞു
സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് പ്രയാഗയുടെ തുടക്കം. പിന്നീട് ഒരു മുറൈ വന്ത് പാര്‍ത്തായ, പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. കളത്തില്‍ സന്തിപ്പോം എന്ന തമിഴ് ചിത്രത്തിന് ശേഷമാണ് പ്രയാഗ അടിമുടി ലുക്ക് മാറിയത്