KeralaNews

‘എന്നെ കണ്ടാൽ ഇപ്പോ കുളപ്പുള്ളി അപ്പനെ പോലില്ലേ’ ഉമ തോമസിന്റെ ആശുപത്രി വിശേഷം പങ്കുവെച്ച് ഹൈബി ഈഡൻ

കൊച്ചി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എം എൽ എ കണ്ട വിശേഷം പങ്കുവെച്ച് ഹൈബി ഈഡൻ. അപകടത്തിന് ശേഷം ആദ്യമായാണ് ഉമ തോമസിനെ നേരിൽ കാണുന്നതെന്നും ശരീരത്തിനേറ്റ ചതവുകളും മുറിവുകളും അവരുടെ മനസിനേറ്റിട്ടില്ല എന്നത് സന്തോഷം നൽകുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഹൈബി ഈഡൻ ഉമാ തോമസിന്റെ ആരോ​ഗ്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഇന്ന് ഉമ ചേച്ചിയെ കണ്ടു. അപകടത്തിന് ശേഷം ആദ്യമായാണ് ചേച്ചിയെ നേരിൽ കാണുന്നത്. ശരീരത്തിനേറ്റ ചതവുകളും മുറിവുകളും അവരുടെ മനസിനേറ്റിട്ടില്ല എന്നത് സന്തോഷം നൽകുന്ന ഒന്നാണ്. ചേച്ചി കൂടുതൽ ഊർജ്ജസ്വലതയോടെ തിരിച്ചു വരും. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പ്രാർത്ഥനകൾ ഫലിച്ചിരിക്കുന്നു.

ചെറിയൊരു പ്രശ്നമുള്ള ചേച്ചിയുടെ ഒരു കണ്ണ് ചൂണ്ടിക്കാട്ടി ” എന്നെ കണ്ടാൽ ഇപ്പോ കുളപ്പുള്ളി അപ്പനെ പോലില്ലേ” എന്നൊരു ചോദ്യം. എത്ര നർമ്മം കലർത്തിയാണ് ചേച്ചിയുടെ സംസാരം.. വളരെ കൗതുകത്തോടെ അവരെ നോക്കിയിരുന്നു പോയി. വല്ലാത്തൊരു പോസിറ്റീവ് എനർജി.

തമാശ കലർന്ന വിശേഷങ്ങൾ, മണ്ഡലത്തിലെ കാര്യങ്ങളെ കുറിച്ചുള്ള ആശങ്കകൾ എന്നിവയെല്ലാം ചർച്ചയായി. ആശുപത്രിയിൽ നിന്ന് ഇറങ്ങിയിട്ടും ചേച്ചിയുടെ ഒരു ഊർജ്ജം കൂടെ പോന്ന പോലെ. ആ കരുത്ത് കൊണ്ട് തന്നെയായിരിക്കാം ഇത്രയും വേഗത്തിൽ ഇത്രയും വലിയ അപകടത്തിൽ നിന്നും അവർ തിരിച്ചു കയറി വരുന്നതും.

അപകടം നടന്ന നാൾ മുതൽ ദിവസവും ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ആശയവിനിമയം നടത്താറുണ്ടായിരുന്നു. ഉമ ചേച്ചിയുടെ തിരിച്ചു വരവിൽ റിനൈ ആശുപത്രിയും ഡോക്ടർമാരും നൽകിയ അകമഴിഞ്ഞ പിന്തുണ നന്ദിയോടെ സ്മരിക്കുന്നു, ഹൈബി പറഞ്ഞു.

അതേ സമയം വീഡിയോ കോളിൽ മന്ത്രി ആർ ബിന്ദുവിനോട് ഉമാ തോമസ് സംസാരിച്ചിരുന്നു. ഇപ്പോൾ കുറച്ച് ആശ്വാസം ഉണ്ട്. വരുന്ന അസംബ്ലി സെക്ഷനിൽ ചിലപ്പോൾ ഉണ്ടാവില്ല മിനിസ്റ്റർ വന്നതിൽ സന്തോഷം എന്നാണ് ഉമാ തോമസ് പറഞ്ഞത്.

നൃത്ത പരിപാടിക്കിടെ വേദിയിൽ നിന്ന് താഴ്ചയിലേക്ക് വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയകയായരുന്ന ഉമ തോമസിവെ പതിനൊന്ന് ദിവസത്തിന് ശേഷമാണ് ഐ സി യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker