
തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം തൂങ്ങി മരിച്ചു. വയോധിക ദമ്പതികളായ ബാലചന്ദ്രന്‍ – ജയകുമാരി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണമായെത്തിയ മകന്റെ ഭാര്യയാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ജയകുമാരി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായി കിടപ്പലായിരുന്നു.
പ്രാഥമിക പരിശോധനയില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ എത്തിയ ശേഷം മൃതശരീരങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News