അവിഹിതമെന്ന് സംശയം; ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു
ഹൈദരാബാദ്: അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഭര്‍ത്താവ് കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി. 22കാരിയായ സരിതയാണ് കൊല്ലപ്പെട്ടത്. പ്രതിയായ യുവതിയുടെ ഭര്‍ത്താവ് രാജുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സംഭവം പുറത്തറിഞ്ഞതോടെ യുവതിയുടെ ബന്ധുക്കള്‍ ഇബ്രാഹിംപൂരില്‍ പ്രതിഷേധം ആരംഭിച്ചു.
2018 മെയിലാണ് രാജുവും സരിതയുമായി വിവാഹിതരാകുന്നത്. നല്‍ഗൊണ്ട ജില്ലയിലെ മരിജുദയിലാണ് സരിതയും മാതാപിതാക്കളും താമസിച്ചിരുന്നത്. വിവാഹത്തിന് ശേഷം സരിത കണ്ടുകുരീല്‍ രാജുവിനൊപ്പം താമസിക്കാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ച് മാസങ്ങളായി സരിതയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി രാജുവിന് സംശയം തോന്നി തുടങ്ങിയെന്നും, ഇത് പറഞ്ഞ് രാജു സരിതയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പോലീസ് പറയുന്നു.
ഗര്‍ഭിണിയായിരുന്ന സരിത ഒരിക്കല്‍ ശാരീരിക അസ്വസ്ഥതകള്‍ അറിയിച്ചു. ആശുപത്രിയില്‍ പോയശേഷം സ്വന്തം വീടായ മരിജുദയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സരിതയെ വീട്ടിലെത്തിക്കാമെന്ന് രാജു പറഞ്ഞു. ഒപ്പം പോവുകയും ചെയ്തു. ഇബ്രാഹിമപട്ടണത്തില്‍ എത്തിയപ്പോള്‍ ആളൊഴിഞ്ഞിടത്തേക്ക് കൂട്ടിക്കൊണ്ട് പോയി കഴുത്തില്‍ സരിതയുടെ തന്നെഷാള്‍ കുടുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജു സ്വന്തം വീട്ടിലേക്ക് തിരികെ പോന്നു. തുടര്‍ന്ന് ഭാര്യ സഹോദരനെ ഫോണ്‍ ചെയ്തു. സരിത നിങ്ങളുടെ അടുത്തേക്ക് തിരിച്ചിരുന്നെന്നും അവിടെ എത്തിയോ എന്നും ചോദിച്ചു. താന്‍ 200 രൂപയും സരിതയുടെ കൈയ്യില്‍ കൊടുത്തിരുന്നെന്ന് രാജു സഹോദരനോട് പറഞ്ഞു.
തുടര്‍ന്ന് സരിതയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് മിസ്സിംഗ് കേസ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഞായറാഴ്ച രാവിലെ സരിതയുടെ മൃതദേഹം പ്രദേശവാസികള്‍ കണ്ടെടുത്തു. തുടര്‍ന്ന് രാജുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകം പുറംലോകം അറിയുന്നത്.