CrimeNews

അവിഹിത ബന്ധമെന്ന് സംശയം; മൂന്നാം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

നോയിഡ: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ യുവാവാണ് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാളുടെ മൂന്നാം ഭാര്യയാണ് കൊല്ലപ്പെട്ട യുവതി. നോയിഡയിലാണ് ഇവര്‍ താമസിക്കുന്നത്.

അനധികൃതമായാണ് ഇവര്‍ രാജ്യത്ത് തുടരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ടും രണ്ട് ആധാര്‍ കാര്‍ഡും കണ്ടെത്തി. ഇയാളുടെ ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാര്‍ ബംഗ്ലാദേശിലും ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയിലുമാണ് താമസിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ രാജസ്ഥാനിലേക്ക് പോയി.

തുടര്‍ന്ന് ട്രെയിന്‍ മുഖേന പശ്ചിമബംഗാളിലേക്കും കടന്നു. ഇവിടെ നിന്നു ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ വിസ ലഭിക്കാഞ്ഞതിനാല്‍ അത് സാധിച്ചില്ല. തുടര്‍ന്ന് നോയിഡയിലേക്ക് മടങ്ങിയെത്തിയ പ്രതി വാടകയ്ക്ക് താമസിച്ചു വരവെയാണ് പോലീസിന്റെ പിടിയിലാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button