Home-bannerKeralaNewsRECENT POSTS
കോട്ടയത്ത് മദ്യലഹരിയില്‍ ഗൃഹനാഥന്‍ വീടിന് തീയിട്ടു; ഭാര്യയും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: കോട്ടയത്ത് മദ്യലഹരിയില്‍ ഗൃഹനാഥന്‍ വീടിന് തീയിട്ടു. ആ സമയം വീട്ടിലുണ്ടായിരുന്ന ഭാര്യയും മക്കളും ഓടി രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം വഴിമാറി. കോട്ടയം കടുത്തുരുത്തി വെള്ളാശ്ശേരി തത്തപ്പള്ളി താഴത്തു പുത്തന്‍തറ മനേഹരനാണ്(46) കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ വീടിന് തീയിട്ടത്.
മേസ്തിരി പണിക്കാരനായ മനോഹരന്‍ ജോലി കഴിഞ്ഞ് മദ്യലഹരിയിലായിരുന്നു വീട്ടിലെത്തിയത്. തുടര്‍ന്ന് മുറിയിലെ കിടക്കകള്‍ക്ക് തീയിട്ടു. കിടക്കയില്‍ നിന്ന് തീ പടര്‍ന്ന് കട്ടിലും വയറിങ്ങുമൊക്കെ കത്തിനശിച്ചു. ഭാര്യ മിനിയും മക്കളും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി. തീപടരുന്നത് കണ്ട നാട്ടുകാരാണ് അഗ്‌നിശമനസേനയെ വിവരമറിയിച്ചത്. പോലീസെത്തിയെങ്കിലും മനോഹരനെ പിടികൂടാന്‍ സാധിച്ചില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News