കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഏതാനൂം ദിവസത്തെ തിരിച്ചിറക്കത്തിനു ശേഷം പവന് വീണ്ടും 36,200 രൂപയായി. കഴിഞ്ഞ ദിവസം 35,920 രൂപയായിരുന്നു. ഇന്ന് പവന് 280 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525 രൂപയായി.
ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,827.28 ഡോളറിലെത്തി. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തത്ക്കാലം ഉയര്‍ത്തേണ്ടെന്ന് തീരുമാനിച്ചതും ഡോളറിന്റെ തകര്‍ച്ചയുമാണ് സ്വര്‍ണത്തിന് നേട്ടമായത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന് വില 48,254 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയിലും വര്‍ധനവ് പ്രകടമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News