NationalNews

ADANI: പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെ അദാനി പങ്കെടുത്തു;വീണ്ടും ചോദ്യം ഉന്നയിച്ച് രാഹുൽ

കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെയാണ് അദാനി പങ്കെടുത്തതെന്ന് രാഹുൽ ഗാന്ധി വയനാട് വെച്ച് ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി കേരള സന്ദർശനത്തിനെത്തിയതായിരുന്നു രാഹുൽ.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അദാനി വാങ്ങിക്കുന്നത് എങ്ങനെയാണ്. അദാനി – മോദി ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമാണ്. ആരേയും തേജോവധം ചെയ്തിട്ടില്ല. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെളിവ് നൽകിയിട്ടുണ്ട്. മറുപടി പറയുന്നതിന് പകരം തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എന്തുകൊണ്ട് തന്റെ പേര് രാഹുൽ നെഹ്റു എന്നായില്ല, പകരം രാഹുൽ ഗാന്ധി എന്നായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചത്. എന്നാൽ ഇന്ത്യയിൽ അച്ഛന്റെ കുടുംബപ്പേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എന്ന കാര്യം മോദിക്ക് അറിയാത്തതല്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ബഫർസോൺ വിഷയത്തിൽ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ട എല്ലാ കർഷകരും അസംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button