ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ ടയറില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്‍ക്കത്ത: ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ ടയറില്‍ കുരുങ്ങി 51കാരി മരിച്ചു. ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ട് ബ്രഹ്മപൂര്‍ ക്രോസിങ് ഏരിയയിലായിരുന്നു സംഭവം.
സബിതാ മിശ്രി എന്ന സ്ത്രീയാണ് മരിച്ചത്. ഇവര്‍ സില്‍ക്കിന്റെ ദുപ്പട്ടയായിരുന്നു ധരിച്ചിരുന്നത്. ഓട്ടോറിക്ഷയും സാമാന്യം വേഗത്തിലായിരുന്നു സഞ്ചരിച്ചത്. ഇവരുടെ സഹോദരന്‍ അടുത്തിടെ മരിച്ചിരുന്നു. അവിടെ നിന്ന് ഭര്‍ത്താവിന്റെയും സഹോദരിയുടെയും കൂടെ പ്രാര്‍ഥനയ്ക്കായി പോകുന്നതിനിടെയായിരുന്നു അപകടം. ഇവരുടെ ഭര്‍ത്താവ് പെയിന്റിങ് ജോലിക്കാരനാണ്.
കഴുത്തിലെ ഷാള്‍ ടയര്‍ കുടുങ്ങിയ ഉടനെ വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് കഴിഞ്ഞില്ല. ഡ്രൈവര്‍ക്ക് വണ്ടിയോടിക്കാന്‍ അത്രപരിചയം ഇല്ലത്തതിനാല്‍ ഇവരെ വണ്ടി ഏറെ ദൂരം വലിച്ചിഴച്ച് കൊണ്ടുപോയി. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.