25 C
Kottayam
Saturday, May 18, 2024

ജോലിയ്ക്ക് നിന്ന വീട്ടിൽ നിന്നും രണ്ടാം ദിവസം മോഷണം,കോട്ടയം സ്വദേശിനി കൊച്ചിയിൽ പിടിയിൽ

Must read

കൊച്ചി:വീട്ടുജോലിക്കായി നിന്ന വീട്ടിൽ നിന്നും രണ്ടാമത്തെ ദിവസം തന്നെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ചോറ്റാനിക്കര തലക്കോട് സ്കൂളിന് സമീപം വാടകയ്ക്കു താമസിക്കുന്ന കോട്ടയം മണർകാട് സ്വദേശിനി സുനിത സുനിൽ (38) നെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ഇടപ്പള്ളിയിലെ ഏജൻസി വഴി യാണ് ദേശാഭിമാനിയിൽ താമസിക്കുന്ന വീട്ടുടമ ഒരു വീട്ടു ജോലിക്കാരിയെ നിയമിച്ചത്. ജോലിക്കായി വന്ന രണ്ടാമത്തെ ദിവസം ഉച്ചയോടെ തന്നെ വീട്ടിൽ നിന്നും പോയ വേലക്കാരി പിന്നീട് ജോലിക്കായ് വന്നില്ല. വീട്ടുടമ ചോദിച്ചപ്പോൾ മക്കൾക്ക്‌ സുഖമില്ല എന്ന മറുപടി പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞു ഒരു വിവാഹത്തിന് പോകാനായി അലമാര നോക്കിയപ്പോൾ ആണ് ആഭരണങ്ങളും 10000/- രൂപയും നഷ്ട്ടപെട്ട കാര്യം അറിഞ്ഞത്. പിന്നീട് ഇവർ നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇക്കാര്യത്തെ കുറിച്ച് സുനിതയോട് അന്വഷിച്ചതിൽ ഒന്നും അറിയില്ല എന്നും പരാതിയിൽ പറയുന്ന സമയത്തു ഏറ്റുമാനൂരിൽ ഒരു കോൺവെന്റിൽ താമസിക്കുന്ന മക്കളുടെ കൂടെ ആയിരുന്നു എന്നും മറുപടി പറഞ്ഞു.

പിന്നീട് പോലീസ് നടത്തിയ അന്വഷണത്തിൽ ഇവർ കോൺവെന്റിൽ ചെന്നിട്ടില്ലെന്നും മോഷണം നടത്തിയ ആഭരണങ്ങൾ എവിടെയോ പണയം വെച്ചു എന്നും സൂചന പോലീസിന് കിട്ടി.എങ്കിലും വാടക വീടുകളിൽ മാറിമാറി താമസിക്കുന്ന ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു മുങ്ങിയതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായി.

ഒടുവിൽ തലക്കോട് ഭാഗത്തു ഒരു വീട്ടിൽ ഇവർ വാടകയ്ക്ക് താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വഷണത്തിന് ഒടുവിൽ ആണ് ഇവർ വലയിലായത്. തുടർന്ന് മണർക്കാട് ഉള്ള സ്വർണ പണയ സ്ഥാപനത്തിൽ പണയം വെച്ചിരുന്ന ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു.നോർത്ത് SHO സിബി ടോം, SI അനസ് V. B, ASI വിനോദ് കൃഷ്ണ, WCPO ശ്യാമ, CPO പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇവർക്കെതിരെ ഇൻഫോപാർക് പോലീസ് സ്റ്റേഷനിലും സമാനമായ പരാതി ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week