CrimeKeralaNews

യുവാവുമായുള്ള തർക്കത്തെത്തുടർന്നു പന്തണ്ടംഗ സംഘം മാരകായുധങ്ങളുമായി വീടുകൾ കയറി ആക്രമിച്ചു ;സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു പരുക്ക്

കോട്ടയം: അതിരമ്പുഴ തച്ചിലേട്ട് ഭാഗത്ത് ഇന്നലെ രാത്രി പതിനൊന്നേ മുക്കാലിനാണ് ആക്രമണം . തച്ചിലേട്ട് കൊട്ടാരമുകളേൽ ബൈജു , കൊട്ടാരമുകളേൽ മനോജ് , പൊന്നാപറമ്പിൽ ഷാജി എന്നിവരുടെ വീടുകളാണ് ആക്രമണത്തിൽ തകർന്നത് .

കൊട്ടാരമുകളേൽ ബൈജുവിന്റെ മകൻ ബിബിനെ ( 19 ) വൈകു ന്നേരം യുവാക്കളുടെ സംഘം റോഡിൽ വച്ച് അസഭ്യം പറഞ്ഞിരുന്നു . ഇതു ചോദിച്ചതോടെ സംഭവം കയ്യാങ്കളിയിലെത്തി . നാട്ടുകാർ ഇടപെട്ടതോടെ യുവാക്കളുടെ സം ഘം പിൻവാങ്ങി . പിന്നീടു രാത്രി 12 പേർ ചേർന്നു ബിബിന്റെയും പ്രശ്നത്തിൽ ഇടപെട്ടവരുടെയും വീടുകൾ കയറി ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു .

വീടിനു പുറത്തു നിന്നു കല്ലെറിഞ്ഞു പരിഭ്രാന്തി സൃഷ്ടിച്ച ശേഷ മാണു വീടുകളിലേക്ക് അതിക്രമി ച്ചുകയറി ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker