CrimeKeralaNews

ബീഫ് ഫ്രൈ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയത് കറി; യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ചു തകര്‍ത്തു

ആലപ്പുഴ: ബീഫ് ഫ്രൈ ആവശ്യപ്പെട്ടപ്പോള്‍ പകരം ബീഫ് കറി നല്‍കിയതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ചേര്‍ത്തല എസ്.എല്‍ പുരത്തെ ഹോട്ടല്‍ ഊട്ടുപുരയിലെ ജീവനക്കാരന്‍ പൊള്ളേത്തൈ സ്വദേശി ഭാസ്‌കരനാണ് (60) ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്നു യുവാക്കളുടെ ആക്രമണം. മൂന്ന് യുവാക്കളാണ് ഹോട്ടലില്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ആഴ്ച ബീഫ് ഫ്രൈ ചോദിച്ചപ്പോള്‍ ബീഫ് കറി കൊടുത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹോട്ടലിന്റെ അടുക്കളയില്‍ കയറിയാണ് ഭാസ്‌കരനെ ആക്രമിച്ചത്.

തലയുടെ പിന്‍ ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ ഭാസ്‌കരന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു ശസ്ത്രക്രിയ നടത്തും. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളില്‍ പ്രതികളെ കണ്ടെത്തിയിട്ടുണ്ട്. മാരാരിക്കുളം പോലീസ് കേസ് എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button