കൊച്ചി:സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിരിക്കുകയാണ് നടി ഹണി റോസ്. സൈബർ അധിക്ഷേപങ്ങൾക്ക് രാഹുൽ തന്നെ ഇട്ട് കൊടുക്കുകയാണെന്നാണ് നടിയുടെ ആക്ഷേപം. പരാതിക്ക് പിന്നാലെ കഴിഞ്ഞ ദിവസം രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റ് ഭയന്നാണ് രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും വീഡിയോയുമായി എത്തിയിരിക്കുകയാണ് രാഹുൽ.
രാഹുലിന്റെ വാക്കുകളിലേക്ക്
‘ഇന്ത്യയുടെ നിയമസംവിധാനത്തിൽ എനിക്ക് പൂർണവിശ്വാസമുണ്ട്. ഹണി റോസിന്റെ എനിക്കെതിരെയുള്ള പരാതിയിൽ പറയുന്ന ഓർഗനൈസ്ഡ് ക്രൈം എന്നൊക്കെ പറയുന്നത് വെറുതെയാണ്. ആരേലും എഴുതികൊടുത്തതൊക്കെ ആയിരിക്കും പറയുന്നത്.
ഇന്നലെ വൈകീട്ടാണ് ഞാൻ കോടതിയെ സമീപിച്ചത്. ഇന്നലെ എന്റെ മകന്റെ ബെർത്ത് ഡേ ആയിരുന്നു. മകന്റെ കൂട്ടുകാരൊക്കെ വീട്ടിൽ വന്നിരുന്നു. അവരുടെ മുന്നിൽ വെച്ച് അറസ്റ്റ് അടക്കമുള്ള നീക്കങ്ങൾ ഉണ്ടായേക്കാമെന്ന് കണ്ട് ഇന്നലെ തന്നെ നിയമപരമായി ഞാൻ നീങ്ങിയിരുന്നു. കോടതിയുടെ സമീപനം എന്താണെന്ന് അറിയില്ല. തിങ്കളാഴ്ച ഹർജി പരിഗണിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.
ഇന്ത്യയിൽ പ്രധാനമന്ത്രിയേയും, നമ്മുടെ മുഖ്യമന്ത്രിയേയും സോണിയ ഗാന്ധയേയും എന്തിന് രാഷ്ട്രപതിയേയും അടക്കം വിമർശക്കാം. പക്ഷെ ഹണി റോസിനെ മാത്രം വിമർശിക്കരുതെന്ന് പറയുന്നതിലെ അർത്ഥം മനസിലാകുന്നില്ല. അതിശക്തമായി തന്നെ ഈ കേസിനെ നേരിടും. ഹണി റോസ് ഉറപ്പിച്ചോളൂ, നേരിടും. ആത്മഹത്യ എന്ന വാക്കൊന്നും ഹണി റോസ് പറയരുത്. ഹണിയും ഞാനും ബോച്ചെയുമൊക്കെ പ്രിവിലേജ്ഡ് ആണ്, പൊതുമണ്ഡലത്തിൽ നിൽക്കുന്നവരാണ്. മുഖ്യമന്ത്രി നേരിട്ട് ഫോൺ വിളിക്കുന്നയാളാണ് ഹണി റോസ്. കേരളത്തിലെ 99 ശതമാനം മാധ്യമങ്ങളും, പോലീസുകാരും പിന്തുണക്കുമ്പോളും തനിക്ക് ഏകാന്തതയാണെന്നെന്നും ഒറ്റപ്പെടലാണെന്നുമൊന്നും അവർ പറയരുത്.
ഹണി റോസ് എനിക്കെതിരെ പരാതി കൊടുത്തത് കൊണ്ട് ഒരിഞ്ച് പോലും വിമർശനം കൂടുകയും കുറയുകയും ഇല്ല.കാരണം അവർ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്ല ഞാൻ വിമർശിക്കുന്നത്. അവരോട് എനിക്ക് ബഹുമാനമേ ഉള്ളൂ, വ്യക്തി വിരോധവും ഇല്ല. ഹണിയുടെ ഒരു വാദത്തോട് യോജിപ്പുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങൾ പാടില്ല, ലൈംഗിക ചുവയോട് കൂടിയുള്ള സംസാരം പാടില്ലെന്നത്.എന്നാൽ ഹണി റോസിന്റെ വസ്ത്രധാരണത്തിന് ഒരു സോഷ്യൽ ഓഡുറ്റിങ് വേണമെന്നും സമൂഹിക വിമർശനം കേൾക്കാൻ തയ്യാറകണമെന്നുമുള്ള അഭ്യർത്ഥയുണ്ട്.
ധർമ്മവും സംസ്കാരവും എന്ന് നമ്മൾ വിശ്വസിക്കുന്ന കാര്യത്തിന് വേണ്ടി ജയിലിൽ പോകാൻ എനിക്ക് മടിയില്ല. കൈയ്യിൽ മാത്രമല്ല, മനസിലും മഹാത്മ ഗാന്ധിയെ പച്ചകുത്തിയവനാണ് ഞാൻ. അതുകൊണ്ട് ഹണി റോസിനെ വളഞ്ഞുകെട്ടി വിമർശിക്കില്ല. വിമർശനങ്ങൾ പോസിറ്റീവും കൺസ്ട്രക്ടീവുമായിരിക്കും. ഫെയർ ക്രിട്ടിസിസം തുടരും. ബാക്കി കോടതി തീരുനാനിക്കട്ടെ.