EntertainmentKeralaNews

വേദനിപ്പിക്കുന്നുണ്ട്; ഇതൊക്കെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്; മറ്റൊരാൾ പറയുന്നതനുസരിച്ചല്ലെന്ന് ഹണി

കൊച്ചി:മലയാള സിനിമയിൽ ഇന്ന് ഹണി റോസ് എന്ന പേര് പ്രശസ്തമാണ്. സിനിമകളിൽ വർഷങ്ങളായി തുടരുന്ന നടി അടുത്ത കാലത്താണ് ഇത്രയേറെ വാർത്താ പ്രാധാന്യം നേടിയത്. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ഹണി ഇത്ര വലിയ താരമാവുമെന്ന് ഒരുപക്ഷെ അന്നാരും കരുതിക്കാണില്ല. ആദ്യമഭിനയിച്ച സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

ഒരു പുതുമുഖ നടിയുടേതായ പിഴവുകൾ ഹണിയുടെ അഭിനയത്തിലുമുണ്ടായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്കിപ്പുറം ട്രിവാൻഡ്രം ലോഡ്സ് എന്ന സിനിമയിലൂടെ ശക്തമായ കടന്ന് വരവ് ഹണി റോസ് വീണ്ടും നടത്തി. സിനിമയും ഹണി ചെയ്ത വേഷവും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടിങ്ങോട്ട് ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു ഹണി റോസിന്റെ സിനിമാ കരിയർ.

ചില സിനിമകൾ ശ്രദ്ധ നേടുമ്പേോൾ ചിലത് പരാജയപ്പെട്ടു. എന്നിരുന്നാലും മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകളുടെ നായികയാവാനും ചങ്ക്സ് ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാനും ഹണി റോസിന് കഴിഞ്ഞു. മോൺസ്റ്ററാണ് മലയാളത്തിൽ ഹണി റോസിന്റേതായി അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ നാളുകൾക്ക് ശേഷമാണ് അഭിനയ പ്രാധാന്യമുള്ള വേഷം ഹണി റോസിനെ തേടിയെത്തിയത്.

Honey Rose

സിനിമയിലെ കേന്ദ്ര കഥാപാത്രം ഹണി റോസായിരുന്നു. മലയാളത്തിന് പുറമെ ഇന്ന് തെലുങ്കിലും ഹണി റോസ് പ്രശസ്തയാണ്. വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെയാണ് നടി തെലുങ്കിൽ പ്രശസ്തി നേടിയത്, തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ നായകനായ സിനിമ വൻ ഹിറ്റായിരുന്നു. സിനിമയിൽ ഹണി റോസിന് പ്രാധാനപ്പെട്ട കഥാപാത്രവും ലഭിച്ചു. ഇന്ന് ഹണി റോസിന് തെലുങ്കിൽ നിരവധി ആരാധകരുണ്ട്.

ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തിന് നേരെ വരുന്ന കുറ്റപ്പെടുത്തലുകളോട് പ്രതികരിച്ചിരിക്കുകയാണ് ഹണി റോസ്. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിലാണ് വസ്ത്രം ധരിക്കേണ്ടത്, അല്ലാതെ മറ്റൊരാളുടെ നിർദ്ദേശപ്രകാരമല്ലെന്ന് ഹണി റോസ് അഭിപ്രായപ്പെട്ടു. സിനിമകളിൽ കഥാപാത്രത്തിനനുസരിച്ചാണ് ഡ്രസ് ചെയ്യുന്നത്. അതിനപ്പുറം ഒരു ഇവന്റിൽ എങ്ങനെ വസ്ത്രം ധരിക്കണമെന്നത് ഓരോ വ്യക്തികളുടെയും ഇഷ്ടമാണെന്നും നടി ചൂണ്ടിക്കാട്ടി. സെലിബ്രറ്റികൾക്ക് അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റണം.

Honey Rose

ബോഡി ഷെയ്മിം​ഗിന്റെ അങ്ങേയറ്റമാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് ഹണി റോസ് പറഞ്ഞിരുന്നു. മുമ്പൊരിക്കൽ മോഹൻലാലിനെയും തന്നെയും ചേർത്ത് വന്ന ഒരു ഫോട്ടോയും വ്യാജ പ്രസ്താവനയും തന്നെ വളരെ വിഷമിപ്പിച്ചിരുന്നെന്നും അന്ന് ഹണി വ്യക്തമാക്കി.

നിയമ നടപടി സ്വീകരിക്കണമെന്ന് കരുതിയതാണ്. എന്നാൽ അമ്മയാണ് പിന്തിരിപ്പിച്ചതെന്നും അഭിമുഖങ്ങളിൽ ഇതിൽ വ്യക്തത വരുത്തുന്നതാണ് നല്ലത്,
കേസ് കൊടുത്താൽ കുറച്ച് പേരിൽ‌ കൂടി ഈ ഫോട്ടോ എത്തുമെന്നും അമ്മയാണ് പറഞ്ഞതെന്നും ഹണി റോസ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഹണി റോസിന്റെ മിക്ക ഫോട്ടോകളും വൈറലാവാറുണ്ട്. ഉദ്ഘാടന പരിപാടിക്കെത്തുന്ന നടിയുടെ ദൃശ്യങ്ങളാണ് പലപ്പോഴും ട്രോളുകളാവാറ്. എന്നാൽ ഉദ്ഘാടനങ്ങൾക്ക് പോവുമ്പോൾ ജനങ്ങളുടെ സ്നേഹം നേരിട്ടറിയാമെന്നും അതിലെന്താണ് തെറ്റെന്നും ഹണി ചോദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker