24.9 C
Kottayam
Friday, October 18, 2024

മുഖം കണ്ണാടിപോലെ മിനുക്കാം,ഹോം മെയിഡ് പായ്ക്ക് സിംപിള്‍

Must read

മുഖത്തുണ്ടാകുന്ന പാടുകളും കലകളുമെല്ലാം തന്നെ സൗന്ദര്യം കളയുന്ന ഘടകങ്ങളാണ്. നല്ല ക്ലിയര്‍ സ്‌കിന്‍, മുഖം എന്നത് സൗന്ദര്യത്തിന് മാറ്റേകുന്ന ഒന്നുമാണ്. എന്നാല്‍ വളരെക്കുറവ് പേര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഭാഗ്യമാണിത്. മുഖത്തെ പാടുകള്‍ക്ക് കാരണങ്ങള്‍ പലതാണ്. മുഖക്കുരു ഇത്തരം കലകള്‍ക്കും പാടുകള്‍ക്കുമുള്ള പ്രധാനപ്പെട്ട കാരണമാണ്. പ്രത്യേകിച്ചും മുഖക്കുരു നാം കൈ കൊണ്ട് പൊട്ടിയ്ക്കുകയാണെങ്കില്‍ ഇതിന്റെ കല മുഖത്ത് ഏറെക്കാലം അവശേഷിയ്ക്കും. ഇതുപോലെ ചിക്കന്‍പോക്‌സ് മുതലായ രോഗങ്ങള്‍ ശരീരത്തില്‍ കലകള്‍ അവശേഷിപ്പിയ്ക്കുന്ന ഒന്നാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പലരും കെമിക്കല്‍ വഴികളും വില കൂടിയ ട്രീറ്റ്‌മെന്റുകളും പരീക്ഷിയ്ക്കാറുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്താനും സാധ്യതയുണ്ട്. പ്രത്യേകിച്ചും സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്ക്.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഫേസ്പായ്ക്കുകളുണ്ട്. ഇത്തരത്തിലെ ഒന്നിനെ കുറിച്ചറിയാം. നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന നാച്വറല്‍ ഫേസ് പായ്ക്ക്. മുഖത്തെ പാടുകളും കലകളുമെല്ലാം മാറാന്‍ ഇതേറെ നല്ലതാണ്. ഇതിനായി വേണ്ടത് ബദാം ഓയില്‍, തൈര്, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയാണ്. ബദാവും ബദാം ഓയിലുമെല്ലാം തന്നെ ചര്‍മസംരക്ഷണത്തിന് മികച്ചതാണ്.

ബദാം ഓയില്‍​

ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ കലകളും പാടുകളും പോകാന്‍ ഏറെ നല്ലതാണ്.പുരാതന ചൈനീസ്, ആയുർവേദ ഔഷധങ്ങളിൽ, വടുക്കൾ കുറയ്ക്കുന്നതിന് ബദാം ഓയിൽ ഉപയോഗിച്ചിരുന്നു. ഇതിലെ വിറ്റാമിൻ ഇ ചർമ്മത്തെ മിനുസപ്പെടുത്താൻ സഹായിക്കുന്നു. സ്ട്രെച്ച് മാർക്കുകൾ തടയുന്നതിനും കുറയ്ക്കുന്നതിനും ബദാം ഓയിൽ ഫലപ്രദമായ ചികിത്സയാണ്. ബദാം എണ്ണയിൽ അടങ്ങിയിട്ടുള്ള റെറ്റിനോയിഡുകൾ മുഖക്കുരുവിന്റെ പ്രശ്നം കുറയ്ക്കുകയും നിർജ്ജീവ കോശങ്ങളെ നീക്കി നല്ല കോശങ്ങളുടെ ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യും. ഫാറ്റി ആസിഡ് ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യുവാൻ സഹായിക്കും.

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍ മുഖത്തു പുരട്ടുന്നത് സൗന്ദര്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇത് ക്യാപ്‌സൂള്‍ രൂപത്തില്‍ ലഭ്യമാണ്. ഇത് സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം നല്‍കുന്ന സൗന്ദര്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.ഇതു കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇവ ചര്‍മകോശങ്ങള്‍ അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെയും സഹായിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുപ്പു പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണു വൈറ്റമിന്‍ ഇ ഓയില്‍. പുതിയ ചര്‍മ കോശങ്ങളുണ്ടാകാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണു വൈറ്റമിന്‍ ഇ. ഇതു കൊണ്ടു തന്നെ മുറിവുകള്‍ കൊണ്ടുണ്ടാകുന്ന കലകളും വടുക്കളുമെല്ലാം പരിഹരിയ്ക്കപ്പെടുവാന്‍ ഏറ്റവും നല്ലൊരു വഴി കൂടിയാണിത്. ശരീരത്തിന്റെ ഏതു ഭാഗങ്ങളിലുമുള്ള സ്‌ട്രെച്ച്മാര്‍ക്കുകള്‍ പോകാന്‍ ഇത് നല്ലതാണ്.

തൈര്‌

പ്രോട്ടീന്‍ സമ്പുഷ്ടമായ തൈരും മോരുമെല്ലാം പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നവയാണ്. ഇത് സൗന്ദര്യ, മുടി സംരക്ഷണത്തിനും ഒരു പോലെ ഗുണകരമാണ്. വലിയ ബുദ്ധിമുട്ടില്ലാത്ത സൗന്ദര്യ സംരക്ഷണ വഴിയാണ് തൈരു കൊണ്ടു്ള്ളത്. ദിവസവും അല്‍പം തൈര് , അല്‍പം പുളിച്ചതാണെങ്കില്‍ കൂടുതല്‍ നല്ലത്, മുഖത്തു പുരട്ടി നോക്കൂ. തൈര് മുഖത്തിന് നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്ന ഒന്നാണ്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവയ്ക്കുള്ള മരുന്നു കൂടിയാണിത്. കരുവാളിപ്പു മാറാനും ചര്‍മം വെളുപ്പിയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണിത്.തൈര് മുഖത്തിന് ചെറുപ്പം നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് ചുളിവുകള്‍ ഒഴിവാക്കുന്നു. ഇത് ചുളിവുകള്‍ ഒഴിവാക്കുന്നു. ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കുവാനും ഇതു സഹായിക്കുന്നു.

പായ്ക്ക് തയ്യാറാക്കാന്‍

ഈ പായ്ക്ക് തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. ഇതിനായി തൈര് എടുക്കാം. അല്‍പം പുളിയുള്ള തൈരാണ് നല്ലത്. ഇതില്‍ ഏതാനും തുള്ളി ബദാം ഓയിലും അല്‍പം വൈറ്റമിന്‍ ഇ ഓയിലും ചേര്‍ത്ത് മിശ്രിതമാക്കാം. മുഖം കഴുകി വൃത്തിയാക്കി തുടച്ച് ഈ പായ്ക്ക് മുഖത്ത് പുരട്ടി നല്ലതുപോലെ മസാജ് ചെയ്യാം. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്താല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും. മുഖത്തെ കലകളും പാടുകളും മാറുന്നതിനൊപ്പം മുഖത്തിന് തിളക്കവും മിനുസവും ലഭിയ്ക്കാനും ചര്‍മത്തിന് ഇറുക്കം നല്‍കാനും ചുളിവുകള്‍ നീക്കാനുമെല്ലാം ഫലപ്രദമായ പായ്ക്കാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

Popular this week