കോഴിക്കോട്: ജില്ലയിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന നാല് സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 18) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ചേവായൂർ എൻജിഒ ക്വാർട്ടേഴ്‌സ് ഹൈസ്‌കൂൾ, കോഴിക്കോട് ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂൾ, കോട്ടുളി ജിഎൽപി സ്‌കൂൾ, മുട്ടോളി ലോലയിൽ അങ്കണവാടി എന്നിവയ്ക്കാണ് അവധി നൽകിയത്.
കോഴിക്കോട് താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 10 കുടുംബങ്ങളിൽ നിന്നുള്ള 36 പേരാണ് കഴിയുന്നത്. ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് അമ്പതിലേറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News