
കോഴിക്കോട്: ലോഡ്ജില്‍ ഹോളി ആഘോഷത്തില്‍ കൂട്ടത്തല്ല്. ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെയാണ് സംഭവം. വടകര ദേശീയ പാതയോട് ചേര്‍ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.
ഹോളി ആഘോഷം കൊഴുപ്പിക്കാന്‍ മദ്യപിച്ച ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാനക്കാരെയും രണ്ട് മലയാളികളെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോളി ആഘോഷത്തിനിടെ കണ്ണൂരിലെ പയ്യന്നൂര്‍ കോളേജിലും സംഘര്‍ഷം ഉണ്ടായി. ക്യാമ്പസില്‍ സീനിയര്‍ – ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ എന്ന യുവാവിന് വാരിയെല്ലിന് പരിക്കേറ്റു. ഇയാള്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.