KeralaNewspravasi

ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ച് വീണു; ആലപ്പുഴ സ്വദേശിയ്ക്ക് ദാരുണാന്ത്യം

ഷാർജ: ഷാർജയിൽ പർവതാരോഹണത്തിനിടെ തെന്നിവീണ് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയിയാണ് (51) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം. രാവിലെ 7.30ഓടെ മലീഹയിലെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം.

ബിനോയ് തലയടിച്ച് വീഴുകയായിരുന്നു.ആലപ്പുഴ ബീച്ച് റോഡ് കോൺവെന്റ് സ്‌ക്വയർ സ്വദേശിയായ ബിനോയ് അബൂദബി അൽഹിലാൽ ബാങ്കിലെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനാണ്. ഐ.ടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പർവതാരോഹണം നടത്തുന്നയാളാണ്. ഭാര്യ മേഘ ദുബൈ അൽഖൂസിലെ ഔവർ ഓൺ ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപികയാണ്. മക്കൾ: ഡാനിയൽ, ഡേവിഡ്. മൃതദേഹം തുടർനടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button