ഗുവാഹട്ടി: ഇന്ത്യന്‍ കായിക താരം ഹിമ ദാസ് അസം പോലീസില്‍ ഡിഎസ്പി ആയി നിയമിതയായി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് യോഗത്തിലാണ് ഇതേക്കുറിച്ച് തീരുമാനമായത്. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിന്റെ കായിക നയത്തില്‍ വേണ്ട മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഒളിമ്പിക്സിലോ ഏഷ്യന്‍ ഗെയിംസിലോ കോമണ്‍ വെല്‍ത്ത് ഗെയിംസിലോ രാജ്യത്തിനായി മെഡല്‍ നേടുന്ന താരങ്ങളെ ക്ലാസ് വണ്‍ ഓഫീസര്‍മാരായി നിയമിക്കുമെന്നും അസം മുഖ്യമന്ത്രി അറിയിച്ചു. അതിന്റെ ഭാഗമായാണ് ഹിമ ദാസിനെ ഡി.എസ്.പിയായി തെരെഞ്ഞെടുത്തത്.
ധിങ് എക്സ്പ്രസ് എന്ന പേരില്‍ അറിയപ്പെടുന്ന 20 കാരിയായ ഹിമ ഐ.എ.എഫ് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ. 2019-ല്‍ അഞ്ച് സ്വര്‍ണമെഡലുകളാണ് ഈ താരം വാരിക്കൂട്ടിയത്. ക്ലാഡോ അത്ലറ്റിക്ക് മീറ്റ്, കുന്ടോ അത്ലറ്റിക്സ് മീറ്റ്, പോസ്നാന് അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രിക്സ് എന്നീ മീറ്റുകളില്‍ ഹിമ സ്വര്‍ണം നേടിയിരുന്നു.