EntertainmentKeralaNews
അക്കാദമി ചെയര്‍മാന്‍ ഇടപെട്ടതിന് തെളിവില്ല’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദ ഹര്‍ജി തള്ളി ഹൈക്കോടതി. അക്കാദമി ചെയര്‍മാന്‍ ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
പുരസ്‌കാരം നിശ്ചയിച്ചതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു ഹര്‍ജി. നിസാരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചതെന്ന് കോടതി പറഞ്ഞു.
അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി അംഗങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമായിരുന്നല്ലോയെന്നും കോടതി ചോദിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News