പ്രളയപുനരധിവാസം: നഷ്ടപരിഹാര കണക്കുകള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: പ്രളയപുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരത്തിന്റെ കണക്കുകള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പുനരധിവാസത്തിനുള്ള അപേക്ഷകളില്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. തുടര്‍നടപടിയെക്കുറിച്ച് അറിയാനുള്ള സാഹചര്യം ഇല്ലെന്നും ഹൈക്കോടതി പറഞ്ഞു. പ്രളയം നടന്നിട്ട് ഒരു വര്‍ഷമാകാറായിട്ടും പുനരധിവാസ പ്രഖ്യാപനങ്ങള്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമായെന്ന മാധ്യമ വാര്‍ത്തളെ തുടര്‍ന്നാണ് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
അതേ സമയംനഷ്ടപരിഹാരത്തിന് അര്‍ഹരായവരുടെ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി വിശദീകരണം നല്‍കിയത്.വിവരങ്ങള്‍ വില്ലേജുകളിലും പഞ്ചായത്തുകളിലും നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.