24.8 C
Kottayam
Saturday, November 2, 2024
test1
test1

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Must read

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കാരണം. കേരളത്തില്‍ ചില ജില്ലകളില്‍ 28 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഇതേതുടര്‍ന്ന് ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 27-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, 28-ന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ജില്ലകളില്‍ നേരിയതോതിലോ മിതമായോ മഴലഭിക്കാനാണ് സാധ്യത.

ശനിയാഴ്ചയാണ് ന്യൂനമര്‍ദം സ്ഥിരീകരിച്ചത്. ഇത് കരയിലേക്കു കടന്ന് ഗുജറാത്തിലേക്ക് നീങ്ങുമെന്ന് കരുതുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ‘ലെക്കീമ’ ചുഴലിക്കാറ്റിന്റെ സ്വാധീനവും കേരളത്തില്‍ മഴ പെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹോണ്‍ മുഴക്കി, അവര്‍ വളരെ അടുത്തായിരുന്നു, രക്ഷപ്പെടാനായില്ല; നിസ്സഹായനായിപ്പോയെന്ന് ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ ലോക്കോപൈലറ്റ്

പാലക്കാട്: ഷൊര്‍ണൂരില്‍ ശനിയാഴ്ച വൈകുന്നേരമാണ് ട്രെയിന്‍ തട്ടി നാല് തമിഴ്നാട് സ്വദേശികളുടെ ജീവന്‍ പൊലിഞ്ഞ ദാരുണമായ സംഭവമുണ്ടായത്. റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം നീക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന തമിഴ്‌നാട് വിഴുപുരം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, റാണി,...

എയർഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ വെടിമരുന്ന് കാട്രിഡ്ജ് ; കണ്ടെത്തിയത് ദുബായിൽ നിന്നും വന്ന വിമാനത്തിൽ

ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിൽ നിന്നും വെടിമരുന്ന് കാട്രിഡ്ജ് കണ്ടെത്തി. ഇന്ത്യൻ വിമാന സർവീസുകൾക്ക് നേരെ തുടർച്ചയായി ബോംബ് ഭീഷണി ഉണ്ടാകുന്നതിനിടെ ആണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്. ദുബായിൽ നിന്നും ഡൽഹിയിലേക്ക്...

കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ; നടപടി അമിത് ഷാക്കെതിരായ കാനഡയുടെ ആരോപണത്തിൽ

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ കാനഡയുടെ ആരോപണങ്ങളിൽ പ്രതിഷേധവുമായി ഇന്ത്യ. തുടർനടപടികളുടെ ഭാഗമായി ന്യൂഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. കനേഡിയൻ മണ്ണിൽ സിഖ് വിഘടനവാദികൾക്കെതിരെ...

തിരിച്ചടിച്ച് ടീം ഇന്ത്യ; ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങി മൂന്നാം ടെസ്റ്റ്

ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവരുന്നു. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. 28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...

സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്; ഡിസംബർ രണ്ടിന് കോയമ്പത്തൂരില്‍ തുടക്കം

ചെന്നൈ: സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഡിസംബർ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രയുടെ തുടക്കം. ഡിസംബർ 27ന് തിരുനെൽവേലിയിലാണ് മെഗാറാലിയോടെ സമാപനം. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം. അതേസമയം,...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.