കൊട്ടിയം: കൊവിഡ് ഡ്യൂട്ടി ചെയ്യുന്നതിനാല്‍ വീട് മാറി താമസിക്കണമെന്നാവശ്യപ്പെട്ട് അയല്‍വാസികള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ കയറി ഭര്‍ത്താവിന്റെ കൈ അടിച്ചൊടിച്ചു. തട്ടാമല മാര്‍ക്കറ്റിനടുത്ത് സൂര്യഗായത്രിയില്‍ സുനിലിനെയാണ് അയല്‍വാസികളായ അച്ഛനും മക്കളും ചേര്‍ന്ന് ആക്രമിച്ചത്.
സുനിലിന്റെ ഭാര്യ ഷിബി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്‌സാണ്. തട്ടാമല സ്‌കൂളിന് സമീപം ആദിത്യ മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുന്ന സുനില്‍ ശനിയാഴ്ച രാവിലെ കടയിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ ഇവര്‍ വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്ത് കയറി ഹെല്‍മറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് സുനില്‍ പറഞ്ഞു. ഇരവിപുരം പോലീസില്‍ പരാതി നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News