KeralaNews

കൊല്ലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; മൂന്നു പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ശാസ്താംകോട്ടയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട സ്വദേശികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഫൈസല്‍, ഷറഫുദീന്‍, അഫ്സല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

<p>ശാസ്താംകോട്ടയില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നുവെന്ന് അറിഞ്ഞാണ് ശൂരനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. വീട്ടുകാരോട് ആഘോഷം നിര്‍ത്തണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചെങ്കിലും ഇത് അംഗീകരിക്കാതെ ഇവര്‍ ആഘോഷം തുടരുകയായിരുന്നു.</p>

<p>പത്തനംതിട്ടയില്‍ നിന്ന് അടക്കം എത്തിയവര്‍ ആഘോഷത്തിലുണ്ടായിരുന്നുവെന്നാണ് വിവരങ്ങള്‍. വിവരം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ ഗേറ്റ് പൂട്ടിയശേഷം മര്‍ദിക്കുകയായിരുന്നു. ശാസ്താംകോട്ടയില്‍ നിന്ന് പോലീസ് എത്തിയാണ് ആരോഗ്യ പ്രവര്‍ത്തകരെ രക്ഷിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker