CricketNewsSports

മൂന്ന് ഫോർമാറ്റിലും കളിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല; 31ാം വയസിൽ ഏകദിനങ്ങളിൽ നിന്ന് വിരമിച്ച് സ്റ്റോക്സ്

ലണ്ടൻ: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ആൾറൗണ്ടർമാരിലൊരാളായ ബെൻ സ്‌റ്റോക്‌സ് നാളത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. മൂന്ന് ഫോർമാറ്റിലും തുടർച്ചയായി കളിക്കുന്നത് ഫിറ്റ്നസിനെ ബാധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സ്റ്റോക്സ് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്റ്റോക്‌സിന്റെ ഹോം ഗ്രൗണ്ടായ ഡർഹാമിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം.

11 വർഷം നീണ്ട ഏകദിന കരിയറാണ് സ്റ്റോക്സ് അവസാനിപ്പിക്കുന്നത്.ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്ടൻ കൂടിയായ സ്‌റ്റോക്‌സ് 104 ഏകദിന മത്സരങ്ങളിൽനിന്ന് 2919 റൺസും 104 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2019ൽ ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് കിരീടം നേടിയപ്പോൾ ഫൈനലിൽ താരമായത് സ്റ്റോക്‌സായിരുന്നു. പുറത്താവാതെ 84 റൺസടിച്ച സ്‌റ്റോക്‌സിന്റെ പോരാട്ടത്തിന്റെ ഫലമായാണ് ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ തകർത്ത് കിരീടം നേടിയത്.

മുൻ നായകൻ ഇയോൻ മോർഗന് പിന്നാലെയാണ് സ്റ്റോക്സും വിരമിക്കുന്നത്. അടുത്തിടെ നടന്ന പാകിസ്ഥാനെതിരായ ഏകദിനപരമ്പരയിൽ ഇംഗ്ലണ്ടിനെ സ്റ്റോക്‌സാണ് നയിച്ചത്. അന്ന് പാകിസ്ഥാനെ 3-0 ന് തകർത്ത് പരമ്പര നേടാൻ സാധിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker