തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്ന ജില്ലകളില്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് കണക്കിലെടുത്താണിത്.
രോഗികളില്ലാത്തതിനാല്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍പ്പോലും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. ഇതാണ് പ്രധാന അപകട സാധ്യത.
ഹോട്ടലുകള്‍, വാഹനയാത്രകള്‍, കൂട്ടമായെത്തുന്ന കടകള്‍ എന്നിവിടങ്ങളില്‍ റിസ്‌ക് കൂടുതലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News