29.9 C
Kottayam
Wednesday, October 23, 2024

ബസിൽ കയറി തിക്കുംതിരക്കുമുണ്ടാക്കും, സ്ത്രീ യാത്രക്കാരുടെ പഴ്സ് മോഷ്ടിച്ച് മുങ്ങും; രണ്ട് യുവതികൾ അറസ്റ്റിൽ

Must read

തൃശൂർ: ബസിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ കൊടകര പൊലീസിൻ്റെ പിടിയിലായി. തമിഴ്നാട് തെങ്കാശി നരിക്കുറുവ സ്വദേശികളായ പഞ്ചവർണ്ണം, മാരി എന്നീ യുവതികളാണ് പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ബസുകളിൽ കറങ്ങി നടന്ന് സ്ത്രീ യാത്രക്കാരുടെ ബാഗിൽ നിന്ന് പഴ്സും പണവും കവരുന്നതാണ് ഇവരുടെ രീതി. തൃശൂർ ന​ഗര  പരിസരത്ത് തമ്പടിച്ച് നല്ല രീതിയിൽ വസ്ത്രം ധരിച്ച് ദിവസവും ബസുകളിൽ കറങ്ങിനടന്ന് തിക്കും തിരക്കുമുണ്ടാക്കി മോഷണം നടത്തിയ ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുന്നതാണ് ഇവരുടെ ശൈലി. 

ചെട്ടിച്ചാൽ സ്വദേശിനിയുടെ ബാഗിൽ നിന്ന് കഴിഞ്ഞ ദിവസം 35000 രൂപ കവർന്ന പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി യുവതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അവരുടെ യാത്രാ വഴികളിലൂടെ സഞ്ചരിച്ച് ഫോട്ടോകൾ ശേഖരിച്ച് പൊലീസ് ഇവരെ പിന്തുടർന്നു. തുടർന്ന് ഒരു സ്ത്രീക്ക് സ്ഥിരമായി ബേക്കറികളിലും സൂപ്പർ മാർക്കറ്റിലും കയറി വെള്ളവും ഭക്ഷണവും വാങ്ങുന്ന പതിവ് ഉണ്ടെന്ന് മനസ്സിലാക്കി ഇവർ വരാൻ സാധ്യതയുള്ള പല കടകളിലും ബേക്കറികളിലും ഇവരുടെ ചിത്രങ്ങൾ കാണിച്ചാണ് കൊടകര ടൗൺ ബസ്റ്റോപ്പിൽ നിന്ന് ഇവരെ ചൊവ്വാഴ്ച പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി

ചിറ്റിലപ്പള്ളി സ്വദേശിനിയുടെയും തൃശൂരിലെ കോൺവെൻറിലെ അന്തേവാസിയായ സിസ്റ്ററുടെയും പരാതികളിൽ വേറെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ സംഭവങ്ങൾ വേറെയുണ്ടെന്നും പൊലീസ് പറഞ്ഞു. കല്ലമ്പലം സ്റ്റേഷനിൽ ഇവർക്കെതിരെ രണ്ട് കേസുകളും കൊട്ടാരക്കര സ്റ്റേഷനിൽ ഒരു കേസുമുണ്ട്.

പിടിക്കപ്പെട്ടാൽ പേരും വിലാസവും മാറ്റി പറഞ്ഞതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കൊടകര ഇൻസ്പെക്ടർ പി കെ ദാസ്, എസ് ഐ ഐ പി സുരേഷ്, ഇഎസ്ഐ എൻ ബൈജു, ആഷ്ലിൻ ജോൺ, ഷീബ അശോകൻ, പി കെ അനിത, കെ പി ബേബി, എ ഇ ലിജോൺ, എസ് സി പി ഒ ജെന്നി ജോസഫ്, സി പി ഒ കെ എസ് സഹദേവൻ, പി എസ് സനൽ. കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘കിഡ്നി ചോദിക്കരുത് മോളെ കെട്ടിക്കാൻ വെച്ചേക്കുവാ… ആന്റണിയുടെ മൈന്റ് വോയ്സ് ഇതാണ്’ പോസ്റ്റുമായി പൃഥ്വിരാജ്

കൊച്ചി:സംവിധായകൻ എന്ന രീതിയിൽ പൃഥ്വിരാജിനെ സിനിമാ മേഖലയിൽ അടയാളപ്പെടുത്തിയ സിനിമയാണ് ലൂസിഫർ. ആറ് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെ പല റെക്കോർഡുകളും തിരുത്തിയെഴുതിയ സിനിമയുടെ രണ്ടാം ഭാ​ഗമായ എമ്പുരാൻ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്....

ബാലയും ഗോപി സുന്ദറും ഇഞ്ചോടിഞ്ച് പൊരുതുകയാണ്! ദയവ് ചെയ്ത് കേരളം വിട്ട് പോകണം, ബാലയോട് ആരാധകര്‍

കൊച്ചി:താന്‍ വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന് അടുത്തിടെയാണ് ബാല വെളിപ്പെടുത്തിയത്. തന്റെ ഇരുനൂറ്റമ്പത് കോടിയുടെ സ്വത്ത് ആര്‍ക്ക് പോകണമെന്ന് താന്‍ തീരുമാനിക്കും എന്നും തുടങ്ങി നിരവധി വെളിപ്പെടുത്തലുകള്‍ നടന്‍ നടത്തി. ഇന്നിതാ താന്‍ വീണ്ടും...

യു.എസ്സിൽ മക്‌ഡൊണാൾഡ്‌സ് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ, നിരവധി പേർ ചികിത്സയിൽ

വാഷിങ്ടണ്‍: അമേരിക്കയില്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ വന്‍ ഭക്ഷ്യവിഷബാധ. വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൊളാറോഡോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍...

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; തലവനാകുമെന്ന് കരുതിയ ഹാഷിം സെയ്ഫുദ്ദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍

ബെയ്റൂട്ട്: ഹസൻ നസറുല്ലയ്ക്ക് ശേഷം ഹിസ്ബുല്ലയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ. ബെയ്‌റൂട്ടിൽ വ്യോമാക്രമണത്തിൽ ഈ മാസം ആദ്യം വധിച്ചെന്നാണ് വെളിപ്പെടുത്തൽ. നേതൃത്വം ഒന്നാകെ കൊല്ലപ്പെട്ടതോടെ പ്രത്യാക്രമണ ശേഷി തകർന്ന...

തൃശൂരിൽ സിറ്റി പൊലീസ് സ്ഥാപിച്ച ക്യാമറകൾ സഹായിച്ചു; യുവതിയുടെ നഷ്ടപ്പെട്ട ചെയിൻ കണ്ടെത്തി

തൃശൂർ: സിറ്റി പൊലീസിന് കീഴിൽ നഗരത്തിൽ സ്ഥാപിച്ച ക്യാമറ കണ്ണുകൾ യുവതിയുടെ നഷ്ടപ്പെട്ട കൈചെയിൻ കണ്ടെത്താൻ സഹായകരമായി. ചേലക്കര എളനാട് സ്വദേശിനിയായ യുവതിയുടെ ഒരു പവൻ വരുന്ന ചെയിനാണ് തൃശൂർ സിറ്റി പൊലീസ്...

Popular this week