എന്റെ സ്വകാര്യ ഭാഗത്തെ പറ്റിയാണ് അയാള്‍ ആദ്യമേ പറഞ്ഞത്! സ്വയംഭോഗം ചെയ്ത് സംസാരിച്ചു: വെളിപ്പെടുത്തി ആര്യ
കൊച്ചി:നടിയും അവതാരകയുമായ ആര്യ ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോട് കൂടിയാണ് വിമര്‍ശനങ്ങള്‍ നേരിടാന്‍ തുടങ്ങിയത്. അതുവരെ വലിയ ജനപിന്തുണ ആര്യയ്ക്ക് ഉണ്ടായിരുന്നെങ്കിലും പരിഹാസങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ബിഗ് ബോസിന് ശേഷം വ്യാപകമായ സൈബര്‍ ആക്രമണങ്ങളാണ് നടിയ്ക്ക് നേരിടേണ്ടതായി വന്നത്.
അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഫോണില്‍ വിളിച്ച് വളരെ മോശമായി സംസാരിച്ച ഞരമ്പനെ പറ്റിയാണ് ആര്യ പറഞ്ഞിരുന്നത്. അന്ന് ശരിക്കും സംഭവിച്ചതെന്താണെന്ന് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ആര്യ വെളിപ്പെടുത്തിയിരിക്കുകയാണ്.
‘ഒരു ദിവസം വൈകുന്നേരം ഏഴുമണിയായി. കട ക്ലോസ് ചെയ്യാനുള്ള തിരക്കിലായിരുന്നു. ആ സമയത്താണ് കടയിലെ നമ്പറിലേക്ക് ഒരു കോള്‍ വരുന്നത്. ഞങ്ങള്‍ എല്ലാവരും അവിടെയുണ്ട്. എന്റെ അസിസ്റ്റന്റ് മാനേജറായ വിജിയാണ് ഫോണ്‍ എടുത്തത്.
നോര്‍മല്‍ മൊബൈല്‍ നമ്പറില്‍ നിന്നാണ് കോള്‍ വരുന്നത്. കസ്റ്റമറാണെന്ന് കരുതി ഫോണ്‍ എടുത്തു. ഉടനെ ആര്യയുടെ ഫാനാണെന്നും എന്റെ നമ്പര്‍ വേണമെന്നും പറഞ്ഞു. പേഴ്‌സണല്‍ നമ്പര്‍ തരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു വര്‍ക്കിന്റെ കാര്യം സംസാരിക്കാനാണെന്നും പറഞ്ഞു.
അദ്ദേഹം വളരെ നല്ല രീതിയില്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഒരിക്കലും ഇയാളങ്ങനൊരു രീതിയിലേക്ക് മാറുമെന്ന് ഞങ്ങള്‍ ചിന്തിച്ചത് പോലുമില്ല. അത്രയും ജെന്റില്‍മാനായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞത്. ഡീറ്റെയില്‍സ് പറയുകയാണെങ്കില്‍ ആര്യയോട് പറയാം. അവര്‍ നിങ്ങളെ തിരികെ കോണ്‍ടാക്ട് ചെയ്യുമെന്നുമാണ് വിജി പറഞ്ഞത്.
ഞാന്‍ അവിടെ ഇരിക്കുന്നത് കൊണ്ട് പുള്ളിക്കാരി അത് സ്പീക്കറിലിട്ടു. ആദ്യം തന്നെ എന്റെ സ്വകാര്യഭാഗത്തെ കുറിച്ചൊരു കമന്റാണ് അയാള്‍ പറഞ്ഞത്. അത്രയും നേരം മാന്യനായി സംസാരിച്ച ആളാണ് ഇങ്ങനൊരു വാചകം പറഞ്ഞത്. പെട്ടെന്ന് ഒരു ബലൂണ്‍ പൊട്ടിയത് പോലൊരു അവസ്ഥയിലായി. സത്യത്തില്‍ അത് കേട്ടിട്ട് ഞങ്ങളെല്ലാവരും ചിരിച്ച് പോയി.
അതിന് ശേഷം അയാള്‍ വൃത്തിക്കേട് മാത്രം പറയാന്‍ തുടങ്ങി. സ്വയംഭോഗം ചെയ്യുകയാണെന്നുമടക്കം അയാള്‍ പറഞ്ഞു. അന്നേരം മുതല്‍ തെളിവിന് വേണ്ടി ഞാനിതെല്ലാം റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയിരുന്നു. അദ്ദേഹം എവിടെ നിന്നാണെന്ന് അറിയാനൊക്കെ ഞങ്ങള്‍ ശ്രമിച്ചെങ്കിലും കാര്യമായി ഒന്നും പറഞ്ഞില്ല. ഇതിനിടയില്‍ ഞങ്ങളുടെ ഒരു ആണ്‍സുഹൃത്ത് സംസാരിച്ചതോടെ പുള്ളി ഫോണ്‍ കട്ടാക്കിയിട്ട് പോയി.
സാരിക്കട ആയത് കൊണ്ട് പെണ്ണുങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് കരുതിയിട്ടാവാം അങ്ങനെ സംസാരിച്ചതെന്ന് തോന്നുന്നു. ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നും’, ആര്യ പറയുന്നു.
അഭിനയത്തിന് പുറമേ സ്വന്തമായി ബിസിനസിലേക്കും കടന്നിരിക്കുകയാണ് ആര്യ. കാഞ്ചീപുരം എന്ന പേരിലൊരു സാരികള്‍ വില്‍ക്കുന്ന ഷോപ്പാണ് നടിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന സ്വാസികയുടെ വിവാഹത്തിനും സാരി സമ്മാനിച്ചത് ആര്യയായിരുന്നു. അങ്ങനെ സിനിമാ താരങ്ങളുടെയടക്കം വിവാഹത്തിന് സാരികള്‍ വാങ്ങി ആര്യയുടെ ബിസിനസ് ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.