EntertainmentKeralaNews

ബാലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അവന്‍ തന്നെയാണ്; റിയാസ് ഖാന്‍

കൊച്ചി:നടന്‍ ബാല അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുകയാണ്. അടുത്ത കാലത്തായി നിരവധി വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന ബാല ആശുപത്രിയിലായതോടെ പ്രിയപ്പെട്ടവരെല്ലാം ഓടിയെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നതെല്ലാം ബാല കാരണം തന്നെ ഉണ്ടായ പ്രശ്‌നങ്ങളാണെന്ന് പറയുകയാണ് നടന്‍ റിയാസ് ഖാന്‍. ബാലയുമായി തനിക്കുണ്ടായ സൌഹൃദം മുതൽ എല്ലാ കാര്യങ്ങളും റിയാസ് സംസാരിച്ചിരുന്നു.

ചെറിയ പ്രായം മുതല്‍ ബാലയുമായി അടുത്ത സൗഹൃദമുള്ള നടന്മാരില്‍ ഒരാളാണ് റിയാസ് ഖാന്‍. ബാലയോട് മാത്രമല്ല സഹോദരന്‍ ശിവയോടും ഇതേ സൗഹൃദമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അസുഖം ശരിക്കും എല്ലാവരും മനസിലാക്കേണ്ട കാര്യമാണ്. ഓരോരുത്തരുടെയും ശരീരത്ത് നടക്കുന്ന കാര്യങ്ങളെ പറ്റിയും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയാസ് ഖാന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ബാലയ്ക്ക് സംഭവിച്ചതിനെ പറ്റി പറയുകയാണെങ്കില്‍ അദ്ദേഹം വേഗം ആരോഗ്യവാനായി വീട്ടിലേക്ക് വരട്ടെ എന്നാണ് എന്റെ ആഗ്രഹവും പ്രാര്‍ഥനയും. ചെറുപ്പം മുതലേ എനിക്ക് ബാലയുമായി പരിചയമുണ്ട്. എന്നെക്കാളും വളരെ പ്രായം കുറഞ്ഞ ആളാണ് ബാല. അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനുമായ ശിവയുമായിട്ടാണ് കൂടുതല്‍ അടുപ്പമുള്ളത്. വിജയുടെ കൂടെ സിനിമ ചെയ്യുമ്പോള്‍ ശിവയാണ് അസിസ്റ്റന്റ് ക്യാമറമാന്‍. അദ്ദേഹത്തിനൊപ്പം വേറെയും സിനിമകള്‍ ചെയ്തിട്ടുണ്ട്.

ബാലയ്ക്ക് ജിമ്മില്‍ പോകണമെന്ന് ആഗ്രഹം പറഞ്ഞത് മുതല്‍ ഞാനാണ് കൊണ്ട് പോയി ആക്കുന്നത്. ബാല അഭിനയിക്കുന്ന ആദ്യ പടത്തിന്റെ അന്ന് മുതലേ എനിക്ക് വ്യക്തിപരമായി അറിയാം. അങ്ങനെ സുഹൃത്തുക്കളായി. ഒരുമിച്ച് കുറേ സിനിമകളിലും അഭിനയിച്ചു.

നമ്മളൊക്കെ ജീവിക്കുന്നത് നമ്മുടെ ശരീരത്തിനകത്താണ്. ശരീരം നമ്മള്‍ ഭദ്രമായി തന്നെ സൂക്ഷിക്കണം. ശരീരം ഇപ്പോള്‍ എങ്ങനെ വേണമെങ്കിലും ആയാലും കുഴപ്പമില്ല. അതിനകത്ത് നടക്കുന്നത് എന്തൊക്കെയാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബോഡി എന്ന് പറയുന്നത് ഒരു മിറാക്കിളാണ്. ഒരു ഫങ്ക്ഷന് എത്ര ആസിഡ് അകത്ത് കയറ്റിയതിന് ശേഷമാണ് രാവിലെ നമ്മള്‍ കണ്ണ് തുറക്കുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതൊരു മാജിക്കാണ്. മനുഷ്യ ശരീരത്ത് നടക്കുന്നത് എന്താണെന്ന് അറിഞ്ഞാല്‍ ഞെട്ടും.

bala

എപ്പോഴും ശരീരം സൂക്ഷിക്കണം. സഹിക്കേണ്ടി വരുമ്പോള്‍ ഇതൊക്കെ ആരാണ് സഹിക്കുന്നത്. എനിക്കൊരു പ്രശ്‌നം വന്നാല്‍ അതുകൊണ്ട് അനുഭവിക്കുന്നത് ഞാനാണ്. നമുക്കെല്ലാവര്‍ക്കും പോയിട്ട് സങ്കടം പറയാം. ഇപ്പോള്‍ ബാലയുടെ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവന്‍ തന്നെയാണ്. നമുക്ക് അതിനൊക്കെ പോയി സങ്കടം പറയാമെന്നേയുള്ളു. ഇതുപോലെ ഒന്നും സംഭവിക്കാതെ എല്ലാവരും നല്ല ആരോഗ്യത്തോടെ ഇരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

ഇതിനൊരു ഉദ്ദാഹരണം പറയുകയാണെങ്കില്‍ ഒരു സ്ത്രീ ഗര്‍ഭിണിയായി പ്രസവിക്കുന്നു. ആ കുഞ്ഞിന് ജന്മം കൊടുക്കുന്നതിന്റെ വേദന ആ അമ്മ മാത്രമേ അറിയുന്നുള്ളു. ബാക്കി എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷനായിരിക്കും. പക്ഷേ ആ വേദന നമ്മള്‍ അറിയുന്നില്ല. ഒരിക്കലും അറിയുകയുമില്ല. അത് അമ്മ മാത്രമേ അറിയുകയുള്ളു. അതുപോലെയാണ് അസുഖം വന്നാലും. ബാല എന്തായാലും നന്നായി തിരിച്ച് വരട്ടേ എന്ന് ആഗ്രഹിക്കുകയാണെന്നും റിയാസ് ഖാന്‍ പറയുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് കരള്‍ രോഗബാധിതനായ ബാലയെ ആശുപത്രിയില്‍ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം ആശങ്കയിലായി. ഇപ്പോഴും ആശുപത്രിയില്‍ തുടരുന്ന നടന്റെ സ്ഥിതി പുരോഗമിച്ചിരിക്കുകയാണ്. എങ്കിലും കരള്‍മാറ്റം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ നിന്നും അല്ലാതെയുമായി നിരവധി താരങ്ങളാണ് ബാലയ്ക്ക് പിന്തുണ അറിയിച്ചും മറ്റും എത്തി കൊണ്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker