InternationalNews
കാട്ടുതീയിൽ ചാമ്പലായി ഹവായ് മരണസംഖ്യ 55, ആയിരത്തിലേറെപ്പേരെ കാണാനില്ല

ഹവായ്: കാട്ടൂതീയിൽ അമേരിക്കയിലെ ഹവായിയിലെ ദുരന്തത്തിന്‍റെ വ്യാപ്തി വർധിക്കുന്നു. ഹവായിയിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 55 ആയി. ആയിരത്തിലധികം പേരെ കാണാതായെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമോയെന്ന ആശങ്കയും വർധിച്ചിട്ടുണ്ട്. അമേരിക്കയിലെ ലെഹാന എന്ന ഏറെ ചരിത്രപ്രധാന്യമുള്ള പട്ടണം ഏതാണ്ട് പൂർണ്ണമായും കത്തിച്ചാമ്പലായി. ഇവിടെ ആയിരത്തിലധികം കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്. സ്ഥലത്ത് നിന്നും പതിനായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ദുരന്തത്തിന്‍റെ വ്യാപ്തി ഇനി കുറയുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവർത്തനത്തെക്കുറിച്ച് ഹവായ് അധികൃതർ പറഞ്ഞത്. കാട്ടുതീയുടെ എൺപത് ശതമാനവും അണച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ഹവായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം എന്നാണ് ഗവർണർ ജോഷ് ഗ്രീൻ ദുരന്തത്തെ വിശേഷിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News