CricketKeralaNewsSports

സഞ്ജുവിനെ അങ്ങോട്ട് പോയി ചൊറിഞ്ഞു പാണ്ഡ്യ ;തോല്‍വി ഇരന്നുവാങ്ങി(വീഡിയോ കാണാം)

അഹമ്മദാബാദ്‌:കഴിഞ്ഞ ഐപിഎൽ മത്സരത്തിൽ ഫൈനലിൽ വന്ന ടീമുകളാണ് രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ മലയാളികൾക്ക് ഒട്ടാകെ അഭിമാനമാണ്. എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജുവിന് വേണ്ടത്ര നേടാൻ കഴിഞ്ഞിരുന്നില്ല. ഐപിഎല്ലിലെ പുതിയ വൈരുകളാണ് രാജസ്ഥാനും ഗുജറാത്തും എന്നാണ് പറയപ്പെടുന്നത്.

ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആണ്. ഈ ഐപിഎല്ലിൽ ഇതുവരെ കാര്യമായി ബാറ്റ് കൊണ്ട് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി പറയപ്പെടുന്ന താരമാണ് ഹാർദിക് എങ്കിലും ഹാർദ്ദിക്കിന്റെ ഫോമില്ലായ്മ ഗുജറാത്തിന് തലവേദനയാണ്. ഇന്ത്യയുടെ നിലവിലുള്ള ടിട്വന്റി ക്യാപ്റ്റനും ഹാപ്പി പാണ്ടിയയാണ്.

കളിക്കളത്തിന് പുറത്തും ഹാർദ്ദിക്കും സഞ്ജുവും നല്ല കൂട്ടാണ്. ഇതിനുമുമ്പ് തിരുവനന്തപുരത്ത് മത്സരം വന്നപ്പോൾ സഞ്ജുവിന് കിട്ടിയ കാണികളുടെ കയ്യടി കണ്ട് ഹാർദിക് പുകഴ്ത്തിയിട്ടുണ്ട്. അതല്ലാതെയും ഇന്ത്യയ്ക്കായി സഞ്ജു കളിക്കുന്നുണ്ട് എന്ന ഹാർദിക് ക്യാപ്റ്റനായി എനിക്ക് പറയുന്ന സമയത്ത് കാണികളിൽ നിന്നുവരുന്ന ഹർഷാരംഭം കണ്ട് ഹാർദിക് പോലും ഞെട്ടിയ സന്ദർഭവും ഉണ്ടായിട്ടുണ്ട്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മറ്റൊരു വീഡിയോ ദൃശ്യമാണ്. ഐപിഎൽ മത്സരങ്ങൾക്കിടയിൽ ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടുന്നത് പതിവ് കാഴ്ചയാണ്. അത്തരത്തിൽ ഹാർദിക് പാണ്ടിയ ഒരു ആവശ്യമില്ലാതെ സഞ്ജുവിന് നേരെ സ്ളഡ്ജ് ചെയ്യുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹാർദിക്ക് പറയുന്നത് കേട്ട് സഞ്ജു കാര്യമായി ഒന്നും പ്രതികരിക്കുന്നില്ല എങ്കിലും ആരാധകർ ഈ വീഡിയോ ദൃശ്യം ഏറ്റെടുത്തിട്ടുണ്ട്. ഹാർദിക് സഞ്ജുവിനെ സ്ലഡ്ജ് ചെയ്യുന്ന വീഡിയോ ദൃശ്യം കാണാം.

ഷിംറോണ്‍ ഹെറ്റ്മയറുടെയും സഞ്ജു സാംസണിന്റെയും ഇന്നിംഗ്‌സാണ് രാജസ്ഥാന് ഗംഭീര വിജയം സമ്മാനിച്ചത്. 4 പന്തുകള്‍ ശേഷിക്കെയായിരുന്നു ടീമിന്റെ വിജയം. 178 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

ഓപ്പണര്‍ യശസ്വി ജെസ്വാള്‍ ഒരു റണ്‍സിന് പുറത്തായി. 7 പന്തുകള്‍ താരം നേരിട്ടിരുന്നു. ജോസ് ബട്‌ലര്‍ അഞ്ച് പന്ത് നേരിട്ട് റണ്‍സൊന്നുമെടുക്കാതെ പൂജ്യനായി മടങ്ങി. പിന്നീടായിരുന്നു ടീമിന്റെ രക്ഷാപ്രവര്‍ത്തനം. ദേവ്ദത്ത് പടിക്കലും, സഞ്ജു സാംസണും ചേര്‍ന്നായിരുന്നു ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. സഞ്ജുവാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ 60 റണ്‍സടിച്ച സഞ്ജു ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ദേവ്ദത്ത് 25 പന്തില്‍ 26 റണ്‍സടിച്ചു. രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും താരം അടിച്ചു.

സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ആറ് സിക്‌സറുകളുണ്ടായിരുന്നു. മൂന്ന് ബൗണ്ടറിയും താരമടിച്ചിരുന്നു. റാഷിദ് ഖാന്റെ ഒരോവറില്‍ സഞ്ജു തുടരെ മൂന്ന് സിക്‌സറുകളാണ് പറത്തിയത്. ഹെറ്റ്മയറുടെ ഫിനിഷിംഗാണ് രാജസ്ഥാനെ മത്സരത്തില്‍ വിജയിപ്പിച്ചത്. 26 പന്തില്‍ 56 റണ്‍സുമായി താരം പുറത്താവാതെ നിന്നു. അഞ്ച് സിക്‌സും, രണ്ട് ബൗണ്ടറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. റിയാന്‍ പരാഗ്(5) വീണ്ടും നിരാശപ്പെടുത്തി.

ധ്രുവ് ജുറല്‍ 10 പന്തില്‍ 17 റണ്‍സടിച്ച് ഒരിക്കല്‍ കൂടി പ്രതിഭ തെളിയിച്ചു. രണ്ട് ഫോറും ഒരു സിക്‌സും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മൂന്ന് പന്തില്‍ പത്ത് റണ്‍സടിച്ച അശ്വിനും ബാറ്റിംഗില്‍ തിളങ്ങി. ഗുജറാത്ത് നിരയില്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു. റാഷിദ് ഖാനും രണ്ടും ഹര്‍ദിക് പാണ്ഡ്യ, നൂര്‍ അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

പതിവില്‍ നിന്ന് വിപരീതമായി വലിയ ഇന്നിംഗ്‌സുകളൊന്നും ഗുജറാത്തില്‍ നിന്ന് ഇന്ന് പിറന്നില്ല. 46 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ടോസ് നേടിയ രാജസ്ഥാന്‍ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഗുജറാത്തിന് നാല് റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയെ നഷ്ടമായി. ട്രെന്‍ഡ് ബൂള്‍ട്ടിനായിരുന്നു വിക്കറ്റ്. പിന്നീട് സായ് സുദര്‍ശനും ഗില്ലും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടെ 19 പന്തില്‍ 20 റണ്‍സെടുത്ത സായ് സുദര്‍ശന്‍ റണ്ണൗട്ടാവുകയും ചെയ്തു.

അതേസമയം സുദര്‍ശന് ശേഷം വന്ന ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ഗില്ലും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. 19 പന്തില്‍ 28 റണ്‍സടിച്ചാണ് പാണ്ഡ്യ മടങ്ങിയത്. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചിരുന്നു. ശുഭ്മാന്‍ ഗില്‍ 34 പന്തിലാണ് 45 റണ്‍സടിച്ചത്. നാല് ബൗണ്ടറിയും ഒരു സിക്‌സറും ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ ഡേവിഡ് മില്ലറാണ് മത്സരത്തില്‍ ഗുജറാത്തിന് നല്ല സ്‌കോര്‍ സമ്മാനിച്ചത്.

മില്ലര്‍ 30 പന്തില്‍ 46 റണ്‍സടിച്ചു. മൂന്ന് ബൗണ്ടറിയും, രണ്ട് സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു അഭിനവ് മനോഹറും ഗംഭീരമായി കളിച്ചു. 13 പന്തില്‍ 27 റണ്‍സാണ് മനോഹര്‍ അടിച്ചത്. മൂന്ന് സിക്‌സര്‍ ഇന്നിംഗ്‌സിലുണ്ടായിരുന്നു. രാജസ്ഥാന്‍ നിരയില്‍ സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു. ആദം സാമ്പ, ചാഹല്‍, ബൂള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker