മലപ്പുറം: തോക്ക് ലൈസന്‍സിനുള്ള അപേക്ഷ നിരസിച്ചതായി പി.വി. അന്‍വര്‍ എം.എല്‍.എ. ലൈസന്‍സ് അപേക്ഷയില്‍ മലപ്പുറം ജില്ല കലക്ടര്‍ വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ വിളിച്ച ഹിയറിങ്ങിനുശേഷം പ്രതികരിക്കുകയായിരുന്നു പി.വി. അന്‍വര്‍.
റവന്യൂ വകുപ്പും വനം വകുപ്പും തോക്ക് ലൈസന്‍സിന് ക്ലിയറന്‍സ് നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് എന്‍.ഒ.സി കിട്ടിയില്ല. പി.വി. അന്‍വര്‍ കലാപാഹ്വാനം നടത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. തനിക്ക് ഒരു നിലയ്ക്കും ലൈസന്‍സ് കിട്ടരുതെന്നത് പി. ശശിയുടെ ആവശ്യമാണെന്നും അതിനാലാണ് പൊലീസ് എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയതെന്നും പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News